ദമ്പതികളുടെ ലക്ഷ്യം പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റ് പണമുണ്ടാക്കല്‍? ഡിലീറ്റ് ചെയ്ത ദൃശ്യങ്ങള്‍ സൈബര്‍സെല്‍ വീണ്ടെടുത്തു
കൊച്ചി: വടുതലയില്‍ പന്ത്രണ്ടു വയസുകാരിയെ സഹായിയായ യുവാവിനെ കൊണ്ട് പ്രണയം നടിപ്പിച്ച് പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ദമ്പതികളുടെ ലക്ഷ്യം സാമ്പത്തിക നേട്ടമെന്ന് സംശയിക്കുന്നതായി പോലീസ്. കുട്ടികളുടെ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റ് പണമുണ്ടാക്കാനായിരിന്നു ഇവരുടെ പദ്ധതിയെന്നാണ് സൂചന. സംഭവത്തില്‍ കാമുകന്‍ ലിതിന്‍(19), ദമ്പതികളായ വടുതല പോപ്പുലര്‍ റോഡില്‍ മാളിയേക്കല്‍ ബിബിന്‍ (25), ഭാര്യ വര്‍ഷ(19) എന്നിവരാണ് അറസ്റ്റിലായത്.
ലിതിന്‍ പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിക്കുകയും ദമ്പതിമാരുടെ വടുതലയിലെ വീട്ടില്‍ എത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. കഴിഞ്ഞ ജൂണിലായിരുന്നു സംഭവം. പീഡനദൃശ്യങ്ങള്‍ ദമ്പതികള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റ് പണം സമ്പാദിക്കാനായിരിന്നു ദമ്പതികളുടെ ലക്ഷ്യമെന്നാണ് പോലീസ് സംശയിക്കുന്നത്. ബിബിന്റെ ചിക്കന്‍ സെന്ററിലെ തൊഴിലാളിയാണ് ലിതിന്‍. ഏറെക്കാലത്തെ പ്രണയത്തിനു ശേഷമാണ് ബിബിനും വര്‍ഷയും വിവാഹിതരായത്.
ഇരുവരും തമ്മിലുള്ള ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ ചിത്രീകരിച്ച് അശ്ലീല സൈറ്റുകള്‍ക്ക് കൈമാറിയിട്ടുണ്ടോയെന്നും പോലീസ് സംശയിക്കുന്നുണ്ട്. കൂടാതെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ വിറ്റാല്‍ കൂടുതല്‍ പണം നേടാമെന്ന വ്യാമോഹത്തില്‍ 12 വയസുകാരിയെ തങ്ങളുടെ തൊഴിലാളിയെക്കൊണ്ട് പ്രലോഭിപ്പിച്ച് പീഡിപ്പിച്ചതാകാമെന്നും പോലീസ് സംശയിക്കുന്നു.
അതേസമയം, പ്രതികള്‍ നശിപ്പിച്ച വീഡിയോ ദൃശ്യങ്ങള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ വീണ്ടെടുത്തു. പ്രത്യേക ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് അതിലാണ് ദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്നത്. രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള നാല് വീഡിയോകളാണ് ഇതിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. വര്‍ഷയുടെ മൊബൈലിലാണ് വീഡിയോകള്‍ ചിത്രീകരിച്ചിരുന്നത്.