വീടിന്റെ രണ്ടാം നിലയിൽ രണ്ടാമത്തെ ഹണിമൂൺ! ഞാൻ കെട്ടിയത് കൊണ്ട് കിടക്കപൊറുതിയില്ലാത്തത് പിഷാരടിയ്ക്ക്; ധർമജൻ
എന്നെപ്പോലെ ഒളിച്ചോടി വിവാഹം കഴിച്ച ഒരുപാട് പേരുണ്ടാകും. അങ്ങനെയുള്ളവര്‍ക്ക് എന്റെ രജിസ്റ്റര്‍ മ്യാരേജ് ഒരു മാതൃകയാവട്ടെ എന്നേ വിചാരിച്ചുള്ളൂ.
കൊച്ചി:നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും വിവാഹം കഴിക്കുകയും അത് രജിസ്റ്റര്‍ ചെയ്യുകയുമാണ് നടന്‍ ചെയ്തത്. എന്നാല്‍ ഇത് സൂചിപ്പിച്ച് കൊണ്ട് പങ്കുവെച്ച പോസ്റ്റ് പല തെറ്റിദ്ധാരണകള്‍ക്കും വഴിയൊരുക്കി.
ധര്‍മജന്റേത് രണ്ടാം വിവാഹമാണെന്ന തരത്തില്‍ പ്രചരണം വന്നതോടെ സുഹൃത്തായ പിഷാരടി അടക്കമുള്ളവരോടാണ് പലരും ചോദ്യങ്ങളുമായി പോയതെന്ന് പറയുകയാണ് ധര്‍മജനിപ്പോള്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് ഹണിമൂണിനെ കുറിച്ചടക്കം ധര്‍മജന്‍ പങ്കുവെച്ചത്.
കല്യാണം കഴിഞ്ഞതിന് ശേഷം ഞങ്ങളുടെ രണ്ടാമത്തെ ഹണിമൂണ്‍ വീടിന്റെ മുകളിലത്തെ നിലയിലായിരുന്നു. വേറെ എവിടെ പോകാനാണ്. കുറേ പരിപാടികളുണ്ട്. ധ്യാന്‍ ശ്രീനിവാസനൊപ്പം അഭിനയിക്കുന്ന സിനിമയടക്കം നിരവധി പ്രൊജക്ടുകളാണ് വരാനുള്ളതെന്നാണ് ധര്‍മജന്‍ പറയുന്നത്.
മാത്രമല്ല താന്‍ വീണ്ടും വിവാഹിതനായതിന്റെ പേരില്‍ കിടക്ക പൊറുതിയില്ലാതെയായത് നടന്‍ പിഷാരടിയ്ക്കാണെന്നാണ് ധര്‍മജന്‍ പറയുന്നത്. ഇങ്ങനൊരു വിവാഹത്തിന് മുതിരുമ്പോള്‍ മധ്യമങ്ങളില്‍ നിന്നുള്ള ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് പോസ്റ്റിട്ടത്.
ഇത് കണ്ടിട്ട് പിഷാരടി എന്നെ വിളിച്ചു. ‘എടാ നീ വീണ്ടും വിവാഹം കഴിക്കാന്‍ പോവുകയാണോ? നീ വേറെ കെട്ടി എന്ന് പറഞ്ഞ് പലരും എന്നെ വിളിച്ചു ചോദിക്കുകയാണ്. ഇക്കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞ് വേറൊരു പോസ്റ്റ് ഇടാനും’ പിഷാരടി എന്നോട് ആവശ്യപ്പെട്ടു.
നടന്‍ സിദ്ദിഖിന്റെ സഹോദരനും നടനുമായ മജീദിക്കാ അടക്കമുള്ളവര്‍ പിഷാരടിയെ വിളിച്ചിട്ട് ധര്‍മജന്‍ വേറെ കെട്ടിയോ എന്നൊക്കെ ചോദിച്ചിരുന്നു. എന്നാല്‍ ഞാന്‍ ആദ്യമിട്ട പോസ്റ്റില്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. എന്റെ ഭാര്യ വിവാഹിതയാവുന്നു. വരന്‍ ഞാന്‍ തന്നെയാണ്. അതില്‍ എല്ലാമുണ്ട് എന്നാണ് ധര്‍മജന്‍ പറയുന്നത്. സത്യത്തില്‍ എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളില്‍ ഒന്നായിരുന്നു അത്. നല്ലൊരു എക്‌സ്പീരിയന്‍സ് ആണെന്ന് പറയാം.
എന്നെപ്പോലെ ഒളിച്ചോടി വിവാഹം കഴിച്ച ഒരുപാട് പേരുണ്ടാകും. അങ്ങനെയുള്ളവര്‍ക്ക് എന്റെ രജിസ്റ്റര്‍ മ്യാരേജ് ഒരു മാതൃകയാവട്ടെ എന്നേ വിചാരിച്ചുള്ളൂ. അത് നന്നായെന്ന് പിന്നാലെ മനസിലായി. കാരണം ‘ഞങ്ങളും ഇങ്ങനെ വിവാഹം കഴിച്ചതാണ്. അയ്യോ ഇങ്ങനെ ഒരു സംഭവം ഉണ്ടല്ലേ’ എന്നൊക്കെ ചോദിച്ച് എന്നെ ഒരുപാട് പേര്‍ വിളിച്ച് പറഞ്ഞിരുന്നു.
ഇക്കൂട്ടത്തില്‍ സമൂഹത്തിന്റെ ഉന്നതിയില്‍ നില്‍ക്കുന്ന ആളുകള്‍ പോലും ഉണ്ടായിരുന്നു. അവരൊക്കെ വിവാഹം രജിസ്റ്റര്‍ ചെയ്യാതെ നില്‍ക്കുന്നവരായിരുന്നു. ഇങ്ങനെ ചെയ്യണമല്ലേ ഞങ്ങളത്് ശ്രദ്ധിച്ചിരുന്നില്ലെന്നൊക്കെയാണ് പലരും പറഞ്ഞത്.
16 വര്‍ഷം മുമ്പാണ് ഞാന്‍ വിവാഹിതനായത്. ഇത്രയും വര്‍ഷമായിട്ടും ഇവന് തലയ്ക്ക് വെളിവില്ലായിരുന്നോ എന്ന് ചോദിക്കുന്നവരുണ്ടാവും. ഇത്രയും കാലം ഞാന്‍ അതൊന്നും കാര്യമാക്കാതെ പോവുകയായിരുന്നു. ആളുകള്‍ രണ്ടും മൂന്നും ഒക്കെ കെട്ടാറുണ്ട്. സിനിമയില്‍ ആവുമ്പോള്‍ അത് വാര്‍ത്തയും ആവുമെന്നും ധര്‍മജന്‍ പറയുന്നു.