EntertainmentNews

സുകുമാരനും ജ​ഗതിയും തമ്മിൽ സെറ്റിൽ വഴക്കായി; മല്ലിക നടനൊപ്പം ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയപ്പോൾ

നാടുമായി ബന്ധമില്ലാത്ത പത്ത് വർഷങ്ങളായിരുന്നു പിന്നീട്. അച്ഛൻ എന്നെ തിരിഞ്ഞ് പോലും നോക്കിയില്ല. ഏകദേശം പത്ത് വർഷത്തോളം ഞാനും മല്ലികയും ഒരുമിച്ച് ജീവിച്ചു.

കൊച്ചി:ജ​ഗതി ശ്രീകുമാറും മല്ലിക സുകുമാരനുമായുണ്ടായിരുന്ന ബന്ധം സിനിമാ ലോകത്ത് ഒരുകാലത്ത് ഏറെ ചർച്ചയായതാണ്. വീട്ടുകാരുടെ എതിർപ്പ് മറികടന്ന് ഒരുമിച്ച ഇരുവരും പിന്നീട് വേർപിരിയുകയാണുണ്ടായത്. രണ്ട് പേരും സിനിമാ സ്വപ്നങ്ങളുമായി നടക്കുന്ന കാലത്തായിരുന്നു ഈ ബന്ധം. ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടമായിരുന്നു മല്ലികയ്ക്ക് ഇത്. തനിക്ക് രണ്ടാമതൊരു ജീവിതം തന്നത് സുകുമാരനാണെന്ന് മല്ലിക അഭിമാനത്തോടെ ഇപ്പോൾ പറയാറുണ്ട്.

മല്ലികയുമായി പിരിഞ്ഞതിനെക്കുറിച്ച് ജ​ഗതി മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സംവിധായകൻ ശാന്തിവിള ദിനേശാണ് നടന്റെ പഴയ അഭിമുഖത്തിലെ ഭാ​ഗങ്ങൾ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചത്. ജ​ഗതിയു‌ടെ വാക്കുകൾ വായിക്കാം.

വുമൺസ് കോളേജിൽ പഠിക്കുന്ന മല്ലികയുമായി ആദ്യ കാഴ്ചയിൽ തന്നെ ഞാൻ പ്രണയത്തിലായി. അസ്ഥിയിൽ പിടിക്കുന്ന പ്രണയമായി ഞങ്ങൾ ഒളിച്ചോടുകയായിരുന്നു. നാ​ഗർകോവിൽ വഴി മദിരാശിയിലേക്ക്. പത്ത് വർഷത്തേക്ക് തിരുവനന്തപുരത്തേക്ക് ഞങ്ങൾ വന്നിട്ടില്ല. ഞങ്ങൾ രണ്ട് സമുദായത്തിൽ പെട്ടവരായിരുന്നല്ലോ. പ്രബല സമുദായത്തിൽ അം​ഗമായിരുന്നു മല്ലിക. അന്നെനിക്ക് 21 വയസായിരുന്നു പ്രായം. കല്യാണം കഴിക്കാൻ പ്രായപൂർത്തിയാകണമെന്ന് ഞങ്ങൾക്കറിയാം. അതിന് ശേഷം എങ്ങനെ ജീവിക്കണം എന്നതിനെക്കുറിച്ച് ഞങ്ങൾക്ക് ഒന്നും അറിയില്ലായിരുന്നു. ‌

സമുദായത്തെ ഓർത്ത് എനിക്ക് ഭയമായിരുന്നു. സിനിമാ സാമ്രാജ്യം വെട്ടിപ്പിടിക്കാനുള്ള യാത്ര കൂടിയായിരുന്നു അത്. പെട്ടി മാത്രമായിരുന്നു കൈയിൽ. ജ​ഗതി എൻകെ ആചാര്യയുടെ മകനാണ് ഞാനെന്നും കൈനിക്കര കുമാരപിള്ളയുടെ ബന്ധുവാണ് മല്ലികയെന്നും മദിരാശിയിലെ ചിലർക്കൊക്കെ അറിയാം. ചങ്ങമ്പുഴയുടെ രമണനൊക്കെ വായിച്ച ഹാങ് ഓവറിലാണ് ഞങ്ങളുടെ പോക്ക്.

രണ്ട് പേർക്കും ഒരേ ദിശയിലേക്ക് തുഴയാം, ഒരു തോണിയിൽ ഒഴുകാം എന്നൊക്കെയുള്ള കാൽപനിക ചിന്ത. തികച്ചും ഉട്ടോപ്യൻ കാഴ്ചപ്പാടോടെയുള്ള യാത്ര. നാടുമായി ബന്ധമില്ലാത്ത പത്ത് വർഷങ്ങളായിരുന്നു പിന്നീട്. അച്ഛൻ എന്നെ തിരിഞ്ഞ് പോലും നോക്കിയില്ല. ഏകദേശം പത്ത് വർഷത്തോളം ഞാനും മല്ലികയും ഒരുമിച്ച് ജീവിച്ചു. ഇതിനിടയിലാണ് മല്ലിക സ്വന്തം സമുദായത്തിൽ പെട്ട സുകുമാരനുമായി പ്രണയത്തിലാവുന്നത്.

അവർ ഒരുമിച്ച് താമസിക്കാൻ തുട‌ങ്ങി. ഞങ്ങൾക്ക് രണ്ട് പേർക്കും വിദ്യഭ്യാസം ഉള്ളതിനാൽ ഒരുപാട് പ്രശ്നങ്ങളൊന്നും ഇല്ലാതെ പിരിയാൻ തീരുമാനിച്ചു. ​ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയോട് കാര്യം പറഞ്ഞു. ഹൃദയഭേദകമായ അവസ്ഥകൾ ഒഴിവാക്കി നല്ല രീതിയിൽ മല്ലിക വിവാഹം കഴിക്കുന്നതിന് തമ്പി മീഡിയേറ്ററായി. അങ്ങനെ മല്ലിക സുകുമാരന്റെ കൂടെ ജീവിതം തുടങ്ങി. വല്ലാത്ത ഏകാന്തത വന്നു. വീട്ടിലേക്ക് തിരിച്ചെന്ന് ജ​ഗതി അന്ന് അഭിമുഖത്തിൽ തുറന്ന് പറഞ്ഞെന്ന് ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി.

പരസ്പരം പ്രശ്നങ്ങളൊന്നുമില്ലാതെ മല്ലികയും താനും രണ്ട് വഴിക്ക് നീങ്ങിയെന്ന് ജ​ഗതി അഭിമുഖത്തിൽ പറയുന്നുണ്ട്. എന്നാൽ ഈ വാദം ശരിയാണെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ് പറയുന്നു. മല്ലിക ചേച്ചി സുകുമാരേട്ടനോടൊപ്പം താമസമായ ശേഷം അമ്പിളി ചേട്ടനും സുകുമാരേട്ടനും ഒന്നിച്ചഭിനയിക്കുന്ന സെറ്റിൽ ഇരുവരും വലിയ വഴക്കുണ്ടായെന്ന് താൻ മുമ്പ് അറിഞ്ഞിട്ടുണ്ടെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker