25.5 C
Kottayam
Friday, June 5, 2026

ഹൃതിക് റോഷനോടുള്ള അമിത ആരാധന; ഭര്‍ത്താവ് ഭാര്യയെ കൊന്ന ശേഷം ആത്മഹത്യ ചെയ്തു

Must read

ന്യുയോര്‍ക്ക്: ബോളിവുഡ് നടന്‍ ഹൃതിക് റോഷനോടുള്ള ആരാധനയെ തുടര്‍ന്നുണ്ടായ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. ന്യുയോര്‍ക്കിലെ ക്വീന്‍സിലാണ് സംഭവം. ഭാര്യയുടെ ഹൃതിക് റോഷന്‍ ഭ്രമമാണ് രണ്ടു മരണത്തില്‍ കലാശിച്ചത്. ഹൃതിക് റോഷനോട് ഭാര്യയ്ക്കുള്ള ഇഷ്ടം ഭര്‍ത്താവില്‍ അസൂയ ഉണ്ടാക്കിയിരുന്നു. ഒരു മദ്യശാലയിലെ ജീവനക്കാരിയായിരുന്നു ഹൃതിക് റോഷന്‍ ഫാനായ ഡോനി ഡോജോയ്. ഭര്‍ത്താവ് ദിനേശ്വര്‍ ബുദ്ധിദത്തിനൊപ്പം ആല്‍ബര്‍ട്ട് റോഡിലെ വസതിയിലാണ് താമസിച്ചിരുന്നത്. വെള്ളിയാഴ്ചയാണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ദിനേശ്വര്‍ തൂങ്ങിമരിച്ചത്.

വെള്ളിയാഴ്ച ഭര്‍ത്താവിനൊപ്പം സിനിമ കാണുന്നതിനായി അവര്‍ ഓസോണ്‍ പാര്‍ക്ക് അപ്പാര്‍ട്ട്മെന്റില്‍ എത്തിയിരുന്നു. ഇതിനിടെ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം അക്കാര്യമറിയിച്ച് അവരുടെ സഹോദരിക്ക് സന്ദേശമയച്ചു. അപ്പാര്‍ട്ട്മെന്റിന്റെ താക്കോല്‍ ചെടിച്ചട്ടിയുടെ അടിയില്‍ വച്ചിട്ടുണ്ടെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് അപ്പാര്‍ട്ട്മെന്റ് വിട്ട ഇയാള്‍ ഹോവാര്‍ഡ് ബീച്ചിലെ മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു.

ദിനേശ്വറിന് ഭാര്യയോടു അതിയായ സ്നേഹമുണ്ടായിരുന്നുവെന്നും ഹൃതിക് റോഷനെ അവര്‍ ഇഷ്ടപ്പെടുന്നതിലുള്ള അസൂയയാവാം കൊലപാതകത്തില്‍ കലാശിച്ചതെന്നും സുഹൃത്തുക്കള്‍ പറയുന്നു. അതീവ സുന്ദരിയായ ഡോനി ബാറില്‍ ജോലിക്ക് നില്‍ക്കുന്നതും അയാളെ അസ്വസ്ഥനാക്കിയിരുന്നു. ഹൃതിക റോഷന്റെ സിനിമയോ പാട്ടുരംഗമോ ടിവിയില്‍ ഡോനി കാണുമ്പോള്‍ അയാള്‍ അസ്വസ്ഥനാകുകയും ചാനല്‍ മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week