കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റില്‍; അബന്ധത്തില്‍ വീണതാകാമെന്ന് സൂചന

അങ്കമാലി: കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തി. കോവക്കായില്‍ വീട്ടില്‍ മനു(29)വിന്റെ മൃതദേഹമാണ് മഞ്ഞപ്ര ചന്ദ്രപ്പുരയ്ക്കു സമീപം കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. ഞായറാഴ്ച രാത്രി മുതല്‍ മനുവിനെ കാണാനില്ലായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

വീടിന്റെ മുന്‍വശത്തുള്ള കിണറിന്റെ വല നീങ്ങി കിടക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് പരിശോധന നടത്തിയത്. അങ്കമാലി ഫയര്‍ ഫോഴ്‌സ് സംഘമാണ് മൃതദേഹം പുറത്തെടുത്തത്. കിണറിന്റെ കെട്ടിന്‍മേല്‍ ഇരിക്കുമ്പോള്‍ അബദ്ധത്തില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News