31.1 C
Kottayam
Tuesday, April 23, 2024

തിരുവനന്തപുരത്ത് ഗര്‍ഭിണിയായ പൂച്ചയെ കൊന്ന് കെട്ടിത്തൂക്കി; കൊടുംക്രൂരതയ്‌ക്കെതിരെ മൃഗാവകാശ പ്രവര്‍ത്തക രംഗത്ത്, പോലീസ് കേസെടുത്തു

Must read

 

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗര്‍ഭിണിയായ പൂച്ചയോട് കൊടുംക്രൂരത. കഴിഞ്ഞദിവസം പാല്‍ക്കുളങ്ങരയിലാണ് ഗര്‍ഭിണി പൂച്ചയോട് കൊടുംക്രൂരത അരങ്ങേറിയത്. ക്ലബ്ബായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ പൂച്ചയെ കൊന്ന ശേഷം കെട്ടിത്തൂക്കുകയായിരിന്നു. ക്ലബിലെത്തിയവര്‍ മദ്യപിച്ച ശേഷം പൂച്ചയെ കൊല്ലുകയായിരുന്നുവെന്നാണ് ആരോപണം. മൃഗാവകാശ പ്രവര്‍ത്തകരുടെ പരാതിയില്‍ പോലീസ് കേസെടുത്തു. പൂച്ചയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.

ക്ലബില്‍ മദ്യപാനവും ചീട്ടുകളിയും പതിവാണ്. പൂച്ച ചത്തതറിഞ്ഞ് സ്ഥലത്തെത്തിയ മൃഗാവകാശ പ്രവര്‍ത്തക പാര്‍വ്വതി മോഹനാണ് സംഭവം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. പോലീസിനെ വിവരമറിയിച്ചെങ്കിലും ആദ്യം കേസെടുക്കാന്‍ തയ്യാറായില്ലെന്ന് പാര്‍വ്വതി ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. തെരുവ് നായയും പൂച്ചയും സൃഷ്ടിക്കുന്ന ശല്യത്തേക്കുറിച്ച് മാത്രം സംസാരിക്കുന്നവര്‍ ഇത്തരം ദാരുണ സംഭവങ്ങള്‍ കൂടി ശ്രദ്ധിക്കണമെന്നാവശ്യപ്പെട്ട് പൂച്ചയുടെ ചിത്രത്തോടൊപ്പമാണ് പാര്‍വ്വതി മോഹന്‍ വിഷയം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.

ഇത്തരം ദുഷ്പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ അവരുടെ സന്തോഷത്തിനായി എന്തും ചെയ്യാന്‍ മടിക്കില്ലെന്നും പാര്‍വതി പറഞ്ഞു. സംഭവത്തിന്റെ ഉത്തരവാദികളെ കണ്ടെത്തി അവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും പാര്‍വ്വതി വ്യക്തമാക്കി. മൃഗാവകാശ പ്രവര്‍ത്തകരായ ലത ഇന്ദിര, പാര്‍വ്വതി മോഹന്‍ എന്നിവരുടെ പരാതിയില്‍ കേസെടുത്തെന്ന് വഞ്ചിയൂര്‍ പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവുമായി ഇതിനോടകം രംഗത്ത് വന്നിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week