KeralaNews

ചാരായം വാറ്റ്; യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

ആലപ്പുഴ: എടത്വ കേന്ദ്രീകരിച്ച് ചാരായം വാറ്റും വില്പനയും നടത്തിയ കേസില്‍ ഒളിവിലായിരുന്ന യുവമോര്‍ച്ച ജില്ലാ ഉപാധ്യക്ഷന്‍ അനൂപ് എടത്വ അറസ്റ്റില്‍. ചാരായക്കടത്തുമായി ബന്ധപ്പെട്ട് മുന്‍പ് പ്രദേശത്തു നിന്നും അറസ്റ്റിലായവരില്‍ നിന്നാണ് യുവമോര്‍ച്ച നേതാവിന്റെ പങ്ക് വ്യക്തമാകുന്ന തെളിവുകള്‍ ലഭിച്ചത്. അനൂപിന്റെ സഹോദരന്‍ ഉള്‍പ്പടെയുള്ളവര്‍ കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു.

ചാരായം വില്‍പ്പനയുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ പിടിയിലായതോടെയാണ് പോലീസ് വിശദമായ അന്വേഷണം തുടങ്ങിയത്. കൊവിഡ് പ്രതിരോധ നടപടികളില്‍ പങ്കെടുക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന പാസിന്റെ മറവിലായിരുന്നു വില്‍പ്പന.

അറസ്റ്റിലായ അനൂപ് കുട്ടനാട് റെസ്‌ക്യൂ ടീം എന്ന സന്നദ്ധ സംഘനയുടെ പ്രസിഡന്റായിരുന്നു. ഇതിന്റെ മറവിലായിരുന്നു ഇയാളുടെ കച്ചവടം. അനൂപിനെ നേരത്തെ തന്നെ സംഘടനാ ചുമതലകളില്‍ നിന്നു നീക്കിയെന്നാണ് യുവമോര്‍ച്ചയുടെ വിശദീകരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button