സച്ചിന് പിന്നാലെ യൂസഫ് പത്താനും കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹത്തിനൊപ്പം മത്സരത്തില്‍ പങ്കെടുത്ത മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യൂസഫ് പത്താനും കൊവിഡ് സ്ഥിരീകരിച്ചു.

കൊവിഡ് ബാധിതനായെന്ന് യൂസഫ് പത്താന്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. കൊവിഡ് രോഗം സ്ഥിരീകരിച്ചതോടെ താന്‍ വീട്ടില്‍ ക്വാറന്റീനിലാണെന്നും ആവശ്യമായ മുന്‍കരുതലുകളും ചികിത്സയും സ്വീകരിച്ചിട്ടുണ്ടെന്നും പത്താന്‍ അറിയിച്ചു. ഇതോടൊപ്പം താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്നും അദ്ദേഹം ട്വീറ്റില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ച സച്ചിന്‍ തെണ്ടുല്‍ക്കറും മുംബൈയിലെ സ്വവസതിയില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്. മാര്‍ച്ച് 21ന് നടന്ന റോഡ് സേഫ്റ്റി ടൂര്‍ണമെന്റിലെ മത്സരങ്ങളില്‍ ഇന്ത്യ ലെജന്‍സിനായി സച്ചിനും യൂസഫ് പത്താനും ഒരുമിച്ച് കളിച്ചിരുന്നു. മത്സരം കാണാന്‍ കാണികള്‍ക്കും അനുവാദമുണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News