മൂന്നുവയസുകാരന്‍ മകനെ കീടനാശിനി നല്‍കി കൊലപ്പെടുത്തിയ ശേഷം യുവതി അതേ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു

ചെന്നൈ: സേലം പനമരംപെട്ടിയില്‍ കീടനാശിനി നല്‍കി മകനെ കൊലപ്പെടുത്തിയ ശേഷം അമ്മ അതേ വിഷം കഴിച്ച് മരിച്ചു. മുത്തുകുമാറിന്റെ ഭാര്യ കൊച്ചി മഠത്തില്‍പറമ്പ് സ്വദേശി സ്റ്റെഫിയ (24), മകന്‍ അനീഷ് (മൂന്ന്) എന്നിവരാണു മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കു 12നാണു നാടിനെ നടുക്കിയ സംഭവം നടന്നത്.

അഞ്ച് വര്‍ഷം മുന്‍പായിരുന്നു മുത്തുകുമാര്‍ സ്റ്റെഫിയയും തമ്മില്‍ വിവാഹം കഴിച്ചത്. കൂടാതെ മുത്തുകുമാറിന്റെ ജ്യേഷ്ഠന്റെ മകന്‍ 10 വയസ്സുകാരനായ ജയകുമാറും ഇവര്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത് എന്നാല്‍,സ്റ്റെഫിയയും മുത്തുകുമാറും ജോലിക്കു പോകുമ്പോള്‍ കുട്ടിയെ നോകാറുള്ളത് ജയകുമാറായിരുന്നു.

അതേസമയം ശനിയാഴ്ച രാവിലെ കുട്ടിയെ നോക്കുന്നില്ലെന്നു പറഞ്ഞു സ്റ്റെഫിയ ജയകുമാറിനെ തല്ലുകയും വീട്ടില്‍ നിന്നു പുറത്താക്കുകയും ചെയ്തിരുന്നു. സ്റ്റെഫിയയുടെ ഈ പ്രവര്‍ത്തി കണ്ട പരിസരവാസികള്‍ വിവരം മുത്തുകുമാറിനെ അറിയിക്കുമെന്നു പറഞ്ഞതോടെ അസ്വസ്ഥതയായ സ്റ്റെഫിയ വാതിലടച്ചു വീട്ടിനുള്ളിലേക്കു കയറിയ ശേഷമാണ് കുട്ടിയ്ക്ക് വിഷം നല്‍കുകയും സ്വയം ആത്മഹത്യ ചെയ്യുകയും ചെയ്തത്. ഏറെനേരം കഴിഞ്ഞിട്ടും യുവതിയെ കാണാതായതോടെ നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News