25 C
Kottayam
Saturday, May 18, 2024

ആറാട്ടുപുഴയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ ടി.വി പൊട്ടിത്തെറിച്ചു

Must read

തൃശൂര്‍: ആറാട്ടുപുഴയില്‍ ടി.വി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കവെ പൊട്ടിത്തെറിച്ചു. തീപിടിത്തത്തില്‍ നിരവധി സാധനങ്ങളും കത്തിനശിച്ചു. മുതുകുളം വടക്ക് ചൂളത്തെരുവ് നന്ദനത്തില്‍ അശോക് കുമാറിന്റെ വീട്ടിലാണ് സംഭവം ഉണ്ടായത്.

അശോക് കുമാറിന്റെ മകള്‍ അപര്‍ണ ടി.വി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഇടക്ക് അപര്‍ണ പുറത്തേക്ക് പോയ സമയത്തായിരുന്നു തീപിടിത്തമുണ്ടായത്. കൂടാതെ വീട്ടിനുള്ളില്‍ മറ്റാരും ഉണ്ടായിരുന്നില്ല അതിനാല്‍ അപകടം ഒഴിവായി. സംഭവത്തില്‍ തീ ആളിപ്പടര്‍ന്നതിനെത്തുടര്‍ന്ന് ജനല്‍ ഗ്ലാസുകളും പൊട്ടിത്തെറിക്കുകയും.

സമീപത്തുണ്ടായിരുന്ന ലാപ്‌ടോപ്, തടിക്കസേര, ടി.വി സ്റ്റാന്‍ഡ്, എമര്‍ജന്‍സി തുടങ്ങിയ സാധനങ്ങള്‍ തീപിടിച്ച് കത്തി നശിക്കുകയും ചെയ്തു. അതേസമയം ടി.വി കത്തിച്ചാമ്പലായി. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് കെ.എസ്.ഇ.ബി ജീവനക്കാരെത്തി വൈദ്യുതി വിച്ഛേദിച്ചശേഷം തീ അണക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week