ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ കോമഡിയാണ് ഇ ശ്രീധരനെന്ന് രഞ്ജി പണിക്കര്‍

തിരുവനന്തപുരം: ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ കോമഡിയാണ് പാലക്കാട് മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഇ ശ്രീധരനെന്ന് നടന്‍ രഞ്ജി പണിക്കര്‍. ഒരാളെ ആവശ്യത്തിലധികം ഊതിവീര്‍പ്പിക്കുമ്‌ബോഴുണ്ടാകുന്ന ദുരന്തമാണ് ഈ ശ്രീധരന്റെ കാര്യത്തില്‍ സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ കോമഡിയല്ലേ? ചിരിക്കാതിരിക്കാന്‍ പറ്റുമോ? വലിയ വലിപ്പമുണ്ടെന്ന് മുന്‍ കാലങ്ങളില്‍ തെറ്റിദ്ധരിച്ചിട്ടുള്ള ആളല്ലാത്തതുകൊണ്ട് എനിക്ക് വലിയ അത്ഭുതമൊന്നുമില്ല. ഒരാളെ ആവശ്യത്തിലധികം ഊതിവീര്‍പ്പിക്കുമ്പോഴുണ്ടാകുന്ന ദുരന്തമാണ് ഈ ശ്രീധരന്റെ കാര്യത്തില്‍.

ലോകാത്ഭുതങ്ങളൊന്നും ഉണ്ടാക്കിയ ആളല്ല. ഈ ശ്രീധരനിലൊരു ജയസാധ്യത കാണാന്‍ ഇപ്പോഴും എന്റെ മനസ് അനുവദിക്കുന്നില്ല. ഇനി അങ്ങനെയൊരു യാഥാര്‍ത്ഥ്യയുണ്ടോയെന്ന് എനിക്കറിയില്ല. ഇ ശ്രീധരന് ചുറ്റുമുണ്ടാക്കിയ ഒരു പരിവേഷം ഒരു യഥാര്‍ത്ഥമായ കാര്യമാണെന്ന് വിശ്വസിക്കാത്ത ആളാണ് ഞാന്‍.

ഞാന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന് ഇ ശ്രീധരന്‍ സ്വയം പ്രഖ്യാപിക്കുമ്പോള്‍ തന്നെ, ഇ ശ്രീധരനെ എങ്ങനെയാണ് കാണേണ്ടതെന്ന് നമ്മുടെ സാമാന്യബുദ്ധിക്കൊരു തീരുമാനമുണ്ടാകും. എന്‍ഡിയുടെ സ്വാധീനം പാലക്കാട് മണ്ഡലത്തില്‍ കുറച്ചുകാണുന്നില്ല. ബിജെപിയ്ക്ക് വലിയ സ്വാധീനമുള്ള മണ്ഡലമാണ്. ഷാഫി പറമ്ബിലിന് വ്യക്തിപരമായിട്ട് വലിയ പ്രഭാവം അവിടെ നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ്.

പാലക്കാട് ശ്രീധരന്റെ അത്ഭുത പ്രവര്‍ത്തികളൊന്നും സംഭവിച്ചതായി തോന്നുന്നില്ല. അദ്ദേഹം ജയിച്ചാലും, കേരളത്തിന്റെ മുഖ്യമന്ത്രിയായാലുമൊന്നും എന്റെ ‘മതിപ്പില്‍’മാറ്റമുണ്ടാകില്ല.ചിലയാളുകളെ നമ്മുടെ മാദ്ധ്യമങ്ങളും,രാഷ്ട്രീയ പാര്‍ട്ടികളുമൊക്കെ ആവശ്യത്തില്‍ കവിഞ്ഞ് ഏറ്റെടുക്കുകയും,ഊതിവീര്‍പ്പിക്കുകയും ചെയ്യുന്നു.- രണ്‍ജി പണിക്കര്‍ പറഞ്ഞു.ഒരു ചാനലിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News