ഹൈദരാബാദ്: ആന്ധ്രാ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരി വൈ.എസ്. ശർമിള റെഡ്ഡി തെലങ്കാനയിലെ രാഷ്ട്രീയ പാർട്ടിയുടെ പേര് തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തു. വൈ.എസ്.ആർ. തെലങ്കാന പാർട്ടി എന്നാണ് പേര്. ജൂലൈ എട്ടിന് പാർട്ടി ഔദ്യോഗികമായി തെലങ്കാനയിൽ നിലവിൽ വരുമെന്നും ശർമിള അറിയിച്ചു.
ആന്ധ്രാപ്രദേശ് മുൻമുഖ്യമന്ത്രിയും പിതാവുമായ വൈ.എസ്. രാജാശേഖര റെഡ്ഡിയുടെ ആദർശങ്ങൾ തെലങ്കാനയിലും നടപ്പിലാക്കാനാണ് പുതിയ പാർട്ടിയെന്നും സഹോദരൻ ജഗൻ മോഹൻ റെഡ്ഡിയുമായി അഭിപ്രായ ഭിന്നതയില്ലെന്നും ശർമിള നേരത്തെ വ്യക്തമാക്കിയിരുന്നു. 2023-ലെ തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് ശർമിളയുടെ നീക്കം.
2012ൽ ജഗൻ മോഹൻ റെഡ്ഡി അറസ്റ്റിലായി 16 മാസം ജയിലിൽ കഴിഞ്ഞപ്പോൾ വൈ.എസ്.ആർ. കോൺഗ്രസിനെ നയിച്ചത് വൈ.എസ്.ഷർമിള ആയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News