KeralaNews

ബൈക്കിലെത്തിയ യുവാക്കള്‍ നഴ്‌സിനെ തള്ളിയിട്ട് സിറിഞ്ച് പെട്ടിയുമായി കടന്നു; കാരണം അറിഞ്ഞപ്പോള്‍ പോലീസും നാട്ടുകാരും ഒരേപോലെ അന്തംവിട്ടു!

തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗത്തിനായി അണ്ടൂര്‍ക്കോണം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് നഴ്‌സിനെ തള്ളിയിട്ട് സിറിഞ്ച് മോഷ്ടിച്ച് കടന്ന രണ്ടുപേരെ പോത്തന്‍കോട് പോലീസ് പിടികൂടി. കൊല്ലം സ്വദേശികളായ ശിവകുമാര്‍, റാഫി എന്നിവരാണ് പിടിയിലായത്.

ലോക്ക് ഡൗണ്‍ സമയത്തായിരുന്നു സംഭവം. കടകളെല്ലാം അടഞ്ഞുകിടന്ന സമയത്ത് ലഹരി മരുന്ന് കുത്തിവയ്ക്കാന്‍ സിറിഞ്ചില്ലാതെ വിഷമിച്ച ഇരുവരും അണ്ടൂര്‍കോണം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തുകയായിരുന്നു. പട്ടാപ്പകല്‍ ആളുകള്‍ നോക്കി നില്‍ക്കെ നഴ്‌സുമാരുടെ റൂമിനുള്ളില്‍ കയറിയ ഇവര്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഡിസ്‌പോസിബിള്‍ സിറിഞ്ച് പെട്ടിസഹിതം കവര്‍ച്ച ചെയ്യുകയായിരുന്നു.

ഇത് തടഞ്ഞ ഡ്യൂട്ടി നഴ്‌സിനെ തള്ളിയിട്ടശേഷമാണ് ഇരുവരും ബൈക്കില്‍ കയറി രക്ഷപ്പെട്ടത്. ആശുപത്രി ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ച പോലീസ് ബൈക്കിന്റെ നമ്പര്‍ തിരിച്ചറിഞ്ഞാണ് പ്രതികളെ മനസിലാക്കിയത്.

സംഭവശേഷം ഒളിവിവലായിരുന്ന ഇരുവരെയും കൊല്ലത്തെ രഹസ്യതാവളത്തില്‍ നിന്നാണ് ഇന്നലെ പൊലീസ് പിടികൂടിയത്. പോത്തന്‍കോട് പോലീസ് സ്റ്റേഷനിലെത്തിച്ച ഇവരെ അണ്ടൂര്‍കോണത്തെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button