32.8 C
Kottayam
Thursday, May 9, 2024

കേരളം ഭരിക്കുന്നത് സാഡിസ്റ്റ് ഭരണകൂടമെന്ന് യൂത്ത് ഫ്രണ്ട് എം

Must read

കോട്ടയം: കറന്റ് ചാര്‍ജ്ജ് വര്‍ദ്ധനവിലൂടെ ജനങ്ങളുടെ മേല്‍ അമിത നികുതി ഭാരം ചുമത്തി ജനജീവിതം ദുസ്സഹമാക്കി അതില്‍ ആനന്ദം കണ്ടെത്തുന്ന സാഡിസ്റ്റ് ഭരണകൂടമാണ് കേരളം ഭരിക്കുന്നതെന്ന് യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സാജന്‍ തൊടുക കുറ്റപ്പെടുത്തി. വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം കെഎസ്ഇബി ഇലക്ട്രിക്കല്‍ റീജിയണല്‍ ഓഡിറ്റ് ഓഫീസിനു മുന്നില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് ചൂട്ട് കറ്റ കത്തിച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ധനവില വര്‍ദ്ധിപ്പിച്ച് കേന്ദ്രവുംഅടിക്കടി കറന്റ് ചാര്‍ജ്ജ് വര്‍ധിപ്പിച്ച് കേരള സര്‍ക്കാരും ജനങ്ങളെ വെല്ലുവിളിക്കുകയാണ്.നിത്യോപക യോഗ സാധനങ്ങളുടെ വില വാണം പോലെ നാള്‍ക്കുനാള്‍ കുതിച്ചുയരുകയാണ്. പുതിയ ആഢംബര വാഹനങ്ങള്‍ വാങ്ങിയും മന്ത്രി മന്ദിരങ്ങള്‍ മോടിപിടിപ്പിച്ചും സര്‍ക്കാര്‍ ഖജനാവ് കാലിയാക്കുകയാണ്. പ്രളയ ദുരിതാശ്വാസ നടപടികള്‍ പാതി വഴിയില്‍ ഉപേക്ഷിച്ചിരിക്കുകയാണ്. പോലീസ് സ്റ്റേഷനുകള്‍ ഉരുട്ടി കൊല പരിശീലനകേന്ദ്രങ്ങളായി മാറ്റിയിരിക്കുന്നു. വെള്ളത്തില്‍ മുക്കികൊലയും ഉരുട്ടി കൊലയും സര്‍ക്കാരിന്റെ പ്രധാന നേട്ടങ്ങളാണ്. അഞ്ചു വര്‍ഷം വിലകൂട്ടില്ലായെന്ന് പറഞ്ഞവര്‍ വിലയിടിച്ചത് മനുഷ്യ ജീവന് മാത്രമാണെന്ന് യൂത്ത് ഫ്രണ്ട് പ്രസിഡണ്ട് പറഞ്ഞു. ഭീമമായ കറന്റ് ചാര്‍ജ്ജ് വര്‍ധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത പക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് യൂത്ത് ഫ്രണ്ട് നേതൃത്വം നല്‍കുമെന്നും സാജന്‍ തൊടുക മുന്നറിയിപ്പ് നല്‍കി.

യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജയകൃഷ്ണന്‍ പുതിയേടത്ത്.അഡ്വ.സുമേഷ് ആന്‍ഡ്രൂസ്.ഷാജി പുളിമൂടന്‍.അഡ്വ.മധു നമ്പൂതിരി, രാജേഷ് വാളിപ്ലാക്കല്‍, സജി തടത്തില്‍, ശ്രീകാന്ത് എസ് ബാബു, സാബു കുന്നേല്‍, മനോജ് മറ്റമുണ്ടയില്‍, യൂജിന്‍ കൂവള്ളൂര്‍,ബിജു.പാതിരിമല,ലാജി മാടത്താനികുന്നേല്‍,ഡിനു കിങ്ങണംചിറ ,ടോബി തൈ പറമ്പില്‍, മഹേഷ് ചെത്തിമറ്റം,ആല്‍ബിന്‍ പേണ്ടാനത്ത്,ഷിന്റോജ് ചേലത്തടം, ജോണ്‍സ് മാങ്ങപ്പള്ളി, തോമസ് അയലുക്കുന്നേല്‍, രാജേഷ് പള്ളത്ത്,ജിമ്മിച്ചന്‍ ഈറ്റത്തോട്ട്,എന്നിവര്‍ പ്രസംഗിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week