കോട്ടയം: ചിങ്ങവനം പോലീസ് സ്റ്റേഷനില്‍ കുപ്പിയില്‍ കരുതിയ പെട്രോള്‍ തലവഴി ഒഴിച്ച് യുവാവിന്റെ ആത്മഹത്യാ ഭീഷണി. തീപ്പെട്ടിയും കൈയില്‍ കരുതിയിരുന്നു. തടയാന്‍ ചെന്ന പോലീസുകാരനെ യുവാവ് ഇടിച്ചു വീഴ്ത്തി. ചാന്നാനിക്കാട് കണിയാന്മലത്താഴെ വിഷ്ണു പ്രദീപാണ് (26) ചിങ്ങവനം പോലീസ് സ്റ്റേഷനില്‍ അക്രമം നടത്തിയത്. വെള്ളിയാഴ്ച രാത്രി 7.30നാണ് സംഭവം.
വിഷ്ണുവിനെ തടഞ്ഞ സിവില്‍ ണ്‍പാലീസ് ഓഫീസര്‍ എ.എന്‍ പ്രകാശനെ ഇയാള്‍ ഇടിച്ചു വീഴ്ത്തി. തുടര്‍ന്ന് മറ്റു പോലീസുകാര്‍ വിഷ്ണുവിനെ കീഴടക്കി. എഎന്‍ പ്രകാശന് പരിക്കേറ്റു. പ്രകാശനും വിഷ്ണുവിനും ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കി. ഏറ്റുമാനൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി വിഷ്ണുവിനെ റിമാന്‍ഡ് ചെയ്തു.
വ്യാഴാഴ്ച കവലയില്‍ ഉണ്ടായ അടിപിടി കേസില്‍ വിഷ്ണുവിനെ പോലീസ് പിടികൂടിയിരുന്നു. അന്നു സ്റ്റേഷനില്‍ കൊണ്ടുവന്നെങ്കിലും ജാമ്യത്തില്‍ വിട്ടു. വെള്ളിയാഴ്ട വൈകീട്ട് സ്റ്റേഷനു മുന്നിലെത്തിയ വിഷ്ണു കുപ്പിയില്‍ കരുതിയ പെട്രോള്‍ തലയില്‍ കൂടി ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി.
പോലീസുകാരോടുള്ള മുന്‍ വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്ന് എസ്ഐ പിഎസ് അനീഷ് പറഞ്ഞു. രണ്ടാഴ്ച മുന്‍പ് വീട്ടില്‍ മദ്യപിച്ചു ബഹളമുണ്ടാക്കിയതിന് ഇയാളുടെ പേരില്‍ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു.