ചെന്നൈ: പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയ കാമുകിയുടെ അമ്മയുടെ നമ്പര്‍ ‘അശ്ലീല ചിത്രങ്ങള്‍ക്കും വിഡിയോകള്‍ക്കും വിളിക്കുക’ എന്ന അറിയിപ്പോടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത യുവാവ് പിടിയില്‍. ചെന്നൈ സ്വദേശിയായ യുവാവാണ് സൈബര്‍ സെല്ലിന്റെ പിടിയിലായത്.
പെണ്‍കുട്ടി പ്രണയബന്ധത്തില്‍ നിന്ന് പിന്‍മാറിയതോടെയാണ് യുവാവ് വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി നമ്പര്‍ പ്രചരിപ്പിച്ചത്. അശ്ലീല ചിത്രങ്ങള്‍ക്കും വിഡിയോകള്‍ക്കും വിളിക്കുക എന്ന് പറഞ്ഞാണ് നമ്പര്‍ നല്‍കിയത്. ആകെ ബുദ്ധിമുട്ടായതോടെ പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് സൈബര്‍ സെല്ലിന്റെ വലയിലായത്. പെണ്‍കുട്ടിയുടെ പേരിലാണ് യുവാവ് അക്കൗണ്ട് തുടങ്ങിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News