കടംവാങ്ങിയ 50 രൂപ തിരികെ നല്‍കിയില്ല; യുവാവ് സുഹൃത്തിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

ആഗ്ര: കടംവാങ്ങിയ 50 രൂപ തിരികെ ചോദിച്ചിട്ടും നല്‍കാതിരുന്നതോടെ യുവാവ് സുഹൃത്തിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഫിറോസാബാദിലെ ബരോലി സ്വദേശിയായ ബ്രഹ്മാനന്ദാണ്(40) സുഹൃത്തായ വിജയ്പാലിനെ(30) കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം ഒളിവില്‍പോയ ബ്രഹ്മാനന്ദിനെ കഴിഞ്ഞദിവസമാണ് പോലീസ് പിടികൂടിയത്.

ഫെബ്രുവരി 22നായിരുന്നു ദാരുണമായ സംഭവം. ഇരുവരും നിര്‍മ്മാണ തൊഴിലാളികളായിരുന്നു. അയല്‍ക്കാരും സുഹൃത്തുക്കളുമായിരുന്ന ഇരുവരും സംഭവ ദിവസം ഒരുമിച്ചിരുന്ന് മദ്യപിച്ചു. തുടര്‍ന്ന് നേരത്തെ കടം വാങ്ങിയ 50 രൂപ വിജയ്പാല്‍ തിരികെ നല്‍കാത്തതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

തര്‍ക്കത്തിനൊടുവില്‍ ബ്രഹ്മാനന്ദ് സുഹൃത്തിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിജയ്പാല്‍ മരിച്ചെന്ന് ഉറപ്പായതോടെ പ്രതി ഒളിവില്‍പോയി.

പിന്നീട് പ്രതാപുര ക്രോസിങ്ങില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. അതേസമയം, കൊലപാതകത്തില്‍ കൂടുതല്‍പേര്‍ക്ക് പങ്കുണ്ടോ എന്ന് സംശയമുണ്ടെന്നും ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News