നിങ്ങള്‍ വോട്ടുചെയ്യാന്‍ പോകുമ്പോള്‍ വീട്ടിലെ ഗ്യാസ് സിലിണ്ടറിനെ നമസ്‌കരിക്കൂ; മോദിയുടെ പഴയ ട്വീറ്റ് വൈറല്‍

ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഴയ ട്വീറ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. 2013ല്‍ യു.പി.എ ഭരണകാലത്ത് ഗ്യാസ് വില വര്‍ധനയെ പരിഹസിച്ച് മോദി കുറിച്ച് ട്വീറ്റാണ് ഇന്ന് വീണ്ടും ചര്‍ച്ചയാവുന്നത്.

നിങ്ങള്‍ വോട്ടുചെയ്യാന്‍ പോകുമ്പോള്‍ വീട്ടിലെ ഗ്യാസ് സിലിണ്ടറിനെ നമസ്‌കരിക്കൂ. അവര്‍ അതും തട്ടിപ്പറിച്ചെടുക്കുകയാണ് എന്നായിരുന്നു നരേന്ദ്രമോദിയുടെ ട്വീറ്റ്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സിലിണ്ടറിന് 25 രൂപ ഇന്ന് കൂടിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ് വീണ്ടും ഉയര്‍ന്നു വന്നത്.

30 ദിവസത്തിനിടെ നാലാം തവണയാണ് പാചകവാതക വില വീണ്ടും വര്‍ദ്ധിപ്പിക്കുന്നത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സിലിണ്ടറിന് 25 രൂപ കൂട്ടി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 96 രൂപയാണ് കൂട്ടിയത്. ഗാര്‍ഹിക സിലിണ്ടറിന് 826 രൂപയും വാണിജ്യ സിലിണ്ടറിന് 1,604 രൂപയാണ് പുതിയ വില.

കഴിഞ്ഞയാഴ്ച പാചക വാതക വില 25 രൂപ വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വിലയില്‍ 226 രൂപയാണ് വില വര്‍ധിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News