വാലന്റൈന്‍സ് ദിനത്തില്‍ യാത്ര പോകാന്‍ വിസമ്മതിച്ച യുവതി തട്ടിക്കൊണ്ടു പോയ 20കാരന്‍ അറസ്റ്റില്‍

അരിസോണ: വാലന്റൈന്‍സ് ദിനത്തില്‍ യാത്രപോകാന്‍ വിസമ്മതിച്ച മുന്‍ കാമുകിയെ തട്ടിക്കൊണ്ടുപോയ 20 കാരന്‍ അറസ്റ്റില്‍. യു.എസിലെ അരിസോണയിലാണ് സംഭവം. ഫെബ്രുവരി 14ന് യുവാവിനൊപ്പം ചെലവഴിക്കാന്‍ യുവതി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോകല്‍. രണ്ടു കുട്ടികളുടെ മാതാവാണ് യുവതി. 20കാരനായ ഇസായ് കസ്പാര്‍ഡ് ആണ് അറസ്റ്റിലായത്.

ഫെബ്രുവരി 10ന് യുവതിയെ ആക്രമിച്ചതിന്റെ പേരില്‍ 20കാരന്‍ നേരത്തേ അറസ്റ്റിലായിരുന്നു. പോലീസ് പിന്നീട് ഇയാളെ വിട്ടയച്ചു. ശേഷം യുവതിയുടെ വീട്ടില്‍ വീണ്ടും എത്തിയ യുവാവ് വാലന്റൈന്‍സ് ദിനത്തില്‍ പുറത്തുപോകാന്‍ ആദ്യം അഭ്യര്‍ഥിക്കുകയായിരുന്നു.

യുവതി വിസമ്മതിച്ചോടെ മര്‍ദ്ദിക്കുകയും നിര്‍ബന്ധിച്ച് കാറില്‍ കയറ്റികൊണ്ടുപോകുകയും ചെയ്തു. തുടര്‍ന്ന് അയല്‍വാസികള്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസെത്തി യുവാവിനെ പിടികൂടുകയും യുവതിയെ മോചിപ്പിക്കുകയുമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News