മകളുടെ വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ 60കാരന്‍ ഭാര്യയേയും മകളെയും ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി
ലുധിയാന: മകളുടെ വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ 60കാരന്‍ ഭാര്യയേയും മകളെയും ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഫാക്ടറി ജീവനക്കാരനായ പ്യാര സിംഗ് എന്നയാളാണ് ഭാര്യ സ്വരഞ്ജിത് കൗറിനെയും മകള്‍ രാജ്ദീപ് കൗറിനെയും കൊലപ്പെടുത്തിയത്. ശേഷം അനന്തരവനെ ഫോണില്‍ വിളിച്ച് കൊലപാതക വിവരവും, താന്‍ കനാലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നും അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് അനന്തരവനാണ് സംഭവം പോലീസിനെ അറിയിച്ചത്. വീട്ടില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ അകലെ ദോര്‍ഹയ്ക്ക് സമീപം സിര്‍ഹിനംഗ് കനാലിന് സമീപത്ത് നിന്നും പ്യാര സിംഗിന്റെ മോട്ടോര്‍ സൈക്കിള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകങ്ങള്‍ നടത്തിയ ശേഷം ഇയാള്‍ ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.
എന്നാല്‍ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. രാജ്ദീപിന്റെ വിവാഹം ഈ മാസം 21ന് നടക്കാനിരിക്കെയാണ് സംഭവം. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.