Uncategorized

27 വർഷമായി ഡിവിഡികൾ ഫ്രിഡ്ജിൽ സൂക്ഷിച്ച് യുവാവ്; വിചിത്ര ശീലത്തിന് പിന്നിൽ

ഇന്ത്യയിൽ നിരോധിച്ചെങ്കിലും ടിക് ടോക് വീഡിയോകള്‍ പല സമൂഹമാധ്യമങ്ങളിലൂടെയും പ്രചരിക്കുന്നുണ്ട്. നിരവധി പേരാണ് ഇത്തരത്തിലുള്ള ഹ്രസ്വ വീഡിയോകളിലൂടെ താരമാകുന്നതും. ഇവിടെയിതാ ഒരു ടിക്ക് ടോക് ഉപഭോക്താവ് തന്റെ ഫ്രിഡ്ജിലെ ചീസ് ശേഖരം കാണിക്കാനായി ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്.

ചീസ് ശേഖരത്തിന് പകരം ആളുകളുടെ ശ്രദ്ധ നേടിയത് ഫ്രിഡ്‌ജിൽ അടുക്കി വച്ചിരിക്കുന്ന ഡിവിഡികളുടെ ശേഖരമാണ്. മറ്റു ഭക്ഷ്യവസ്തുക്കൾക്ക് സമാനമായാണ് ഏറ്റവും മുകളിലെ നിരയിൽ ഡിവിഡികൾ ഇയാള്‍ നിരത്തിവച്ചിരിക്കുന്നത്. വീഡിയോ ട്വിറ്ററില്‍ വൈറലായതോടെ സംശയങ്ങളുമായി ആളുകളും രംഗത്തെത്തി. എന്തിന് ഡിവിഡികൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നു എന്ന ചോദ്യമാണ് പലരും ചോദിച്ചത്. ഒടുവില്‍ വീഡിയോ പോസ്റ്റ് ചെയ്ത സ്റ്റീവ് എന്ന യുവാവ് വിശദീകരണവുമായെത്തുകയും ചെയ്തു.

ഏതാണ്ട് മൂന്ന് പതിറ്റാണ്ട് മുമ്പ് ഡിവിഡികൾ 40 ഡിഗ്രി സെൽഷ്യസിനു താഴെയായി സൂക്ഷിച്ചിട്ടുണ്ടെങ്കിൽ അത് മികച്ച രീതിയിൽ പ്ലേ ചെയ്യുമെന്ന് വായിച്ചിട്ടുണ്ടെന്നും അതുകൊണ്ട് കഴിഞ്ഞ 27 വർഷമായി താൻ ഡിവിഡികളും ബ്ലൂ-റേ ഡിസ്കുകളും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നുണ്ടെന്നുമാണ് യുവാവ് പറയുന്നത്. അത് സത്യമാണെങ്കിലും അല്ലെങ്കിലും തനിക്ക് ഇപ്പോൾ ഒരു കൂൾ മൂവി കളക്ഷൻ ഉണ്ടെന്നു പറയാമല്ലോ എന്നാണ് യുവാവ് ചോദിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker