24 C
Kottayam
Saturday, December 7, 2024

മാനവീയം വീഥിയില്‍ യുവാവിന് കുത്തേറ്റ സംഭവം: ഷിജിത്തിനെ ആൽത്തറയിലെത്തിച്ചത് സ്നേഹ; കൊലപാതകത്തിന് ശ്രമിച്ച 4 പേരും പിടിയിൽ

Must read

- Advertisement -

തിരുവനന്തപുരം: തിരുവനന്തപുരം മാനവീയം വീഥിക്ക് സമീപം യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതികള്‍ അറസ്റ്റിൽ. വെമ്പായം സ്വദേശികളായ ഷിഹാസ്, സുഹൈൽ, അർഫാജ്, ര‍ഞ്ചിത്ത് എന്നിവരാണ് മ്യൂസിയം പൊലീസിൻ്റെ പടിയിലായത്.

കഴിഞ്ഞ വ്യാഴായ്ച്ചയാണ് പൊലീസിൻ്റെ റൗഡി ലിസ്റ്റിൽ പെട്ട വെമ്പായം സ്വദേശി ഷിജിത്തിനെ കുത്തി കൊലപ്പെടുത്താൻ ശ്രമമുണ്ടായത്. ലഹരി വിൽപ്പന സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് വധശ്രമത്തിന് പിന്നിലെന്ന് മ്യൂസിയം പൊലിസ് പറഞ്ഞു. 

കുത്തേറ്റ ഷിജിത്തും ഇയാളെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി ഷിഹാസും ലഹരി വിൽപന സംഘാംഗങ്ങളാണ്. മുമ്പ് ലഹരികേസിൽ ഷിഹാസ് വെഞ്ഞാറമൂട് പൊലീസിൻ്റെ പിടിയിലായിരുന്നു. പൊലീസിന് ഷിഹാസിനെ ഒറ്റു കൊടുത്തത് ഷിജിത്താണെന്ന് ധരിച്ചാണ് ഇവർ കൊലപാതകത്തിന് പദ്ധതിയിട്ടത്.

- Advertisement -

ഇരുവരുടെയുംസുഹൃത്തായ സ്നേഹയാണ് മാനവീയം വീഥിയിലെത്തിയ ഷിജിത്തിനെ വെള്ളയമ്പലം ആൽത്തറ ജങ്ഷനിലേക്ക് വിളിച്ചു കൊണ്ടു വന്നത്. ഇവിടെ കാറിലെത്തിയ ഷിയാസും മറ്റ് മൂന്ന് പേരും ചേർന്ന് ഷിജിത്തിനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. പിന്നീട് ഇതേ കാറിൽ സ്നേഹ ഉൾപ്പടെയുള്ള പ്രതികൾ രക്ഷപ്പെടുകയായിരുന്നു.

കാർ വട്ടപ്പാറയിൽ പനയറകോണത്ത് ഉപേക്ഷിച്ച് അവിടെ നിന്ന് സുഹൃത്തുക്കളുടെ വാഹനങ്ങളിൽ പ്രതികൾ കോയമ്പത്തൂരിലേക്ക് കടന്നുകളഞ്ഞു. പത്തനംതിട്ടയിലെ വീട്ടിൽ തിരിച്ചെത്തിയ സ്നേഹ അനിൽ കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായിരുന്നു.

പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ആർ.രാഹുൽ, മുഹമ്മദ് ഫർഹാൻ എന്നിവരെയും പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മ്യൂസിയം പൊലീസ് എസ്എച്ച്ഒ എസ്.വിമലിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഗഫൂറിന്‍റെ കൊലപാതകം; ജിന്നുമ്മ അടക്കമുള്ള പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും

കാസര്‍കോട്: കാസര്‍കോട് പൂച്ചക്കാട് അബ്ദുല്‍ ഗഫൂര്‍ കൊലപാതക കേസില്‍ അറസ്റ്റിലായ ഷമീനയുടേയും ഭര്‍ത്താവ് ഉബൈസിന്‍റേയും സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാനുള്ള തീരുമാനത്തില്‍ അന്വേഷണ സംഘം. പണം കൈകാര്യം ചെയ്ത വ്യക്തികളെ അടക്കം കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം....

സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ വെടിവെച്ച് കൊലപ്പെടുത്തി; അധ്യാപകന്റെ ബൈക്കുമായി രക്ഷപ്പെട്ട് പ്ലസ് ടു വിദ്യാര്‍ത്ഥി

ഭോപ്പാല്‍ : മധ്യപ്രദേശിലെ ഛത്തര്‍പൂരില്‍ വിദ്യാര്‍ത്ഥിയുടെ വേടിയേറ്റ് സ്കൂള്‍ പ്രിന്‍സിപ്പാളിന് ദാരുണാന്ത്യം. ധമോറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രധാനാധ്യാപകൻ സുരേന്ദ്രകുമാർ സക്‌സേനയാണ് മരിച്ചത്. സ്കൂളിലെ ബാത്ത്റൂമില്‍ മരിച്ച നിലയിലാണ് മൃതശരീരം കണ്ടെടുത്തത്....

സ്കൂട്ടറിന് പിന്നിൽ ക്രെയിൻ ഇടിച്ചു, പിൻസീറ്റിലിരുന്ന വിദ്യാർത്ഥിനി മരിച്ചു, അപകടത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത്

മലപ്പുറം:മലപ്പുറം പെരിന്തൽമണ്ണയിൽ ക്രെയിൻ സ്കൂട്ടറിൽ ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. സ്കൂട്ടര്‍ യാത്രക്കാരിയായ മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശിനി നേഹ (21) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ പെരിന്തൽമണ്ണയിൽ വെച്ചാണ് അപകടമുണ്ടായത്. അപകടത്തിന്‍റെ...

സംസ്ഥാനത്ത്‌ വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു ; യൂണിറ്റിന് 16 പൈസ വീതം കൂട്ടി ; ബിപിഎൽകാർക്കും ബാധകം

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചു. വൈദ്യുതി നിരക്ക് വർദ്ധനയ്ക്ക് ഇന്നലെ തന്നെ മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചിരുന്നു. വെള്ളിയാഴ്ച വൈകിട്ടാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങിയത്. യൂണിറ്റിന് 16 പൈസയാണ് കൂട്ടിയത്....

ജയ്‌സ്വാളിന്റെ സ്ലെഡ്ജിംഗിന് സ്റ്റാര്‍ക്കിന്റെ പ്രതികാരം; ഇന്ത്യയെ 180 ന് എറിഞ്ഞുവീഴ്ത്തിയ ഓസീസ് ശക്തമായ നിലയില്‍

അഡ്ലെയ്ഡ്: ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ ട്രോഫി പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യക്കെതിരെ ഓസ്ട്രേലിയ്ക്ക് മേല്‍ക്കൈ. ഡേ നൈറ്റ് ടെസ്റ്റില്‍ ഇന്ത്യയെ 180 റണ്‍സിന് പുറത്താക്കിയ ഓസീസ്, ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോള്‍...

Popular this week