40 ലിറ്റര്‍ വാറ്റുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍; പിടിയിലായത് ചെന്നിത്തല, വി.ഡി സതീശന്‍,ഹൈബി ഈഡന്‍ എന്നിവരുമായി അടുത്ത ബന്ധമുള്ളയാള്‍

കൊച്ചി: ഐഎന്‍ടിയുസി വൈപ്പിന് മണ്ഡലം സെക്രട്ടറിയും യൂത്ത് കേണ്‍ഗ്രസ് വൈപ്പിന്‍ മണ്ഡലം നേതാവുമായ നിവിന്‍ കുഞ്ഞ്ഐപ്പ് 40 ലിറ്റര്‍ വാറ്റുമായി പിടിയില്‍. ഞാറക്കല്‍ 16ആം വാര്‍ഡിലെ വാടക വീട്ടില്‍ നിന്നുമാണ് 40 ലിറ്റര്‍ വാഷും വാറ്റാനുള്ള ഉപകരണങ്ങളും ആയി നിവിനെ പിടികൂടിയത്.

രാവിലെ 9 മണിയോടെ എക്‌സൈസ് ആന്റി നര്‌ക്കോട്ടിക് സ്‌പെഷ്യല് സ്‌ക്വാഡ് ആണ് ഇയാളെ പിടികൂടിയത്. രമേശ് ചെന്നിത്തല, വിഡി സതീശന്, ഹൈബി ഈഡന് തുടങ്ങിയ കോണ്ഗ്രസ് നേതാക്കളുമായി അടുത്തബന്ധമാണ് നിവിനുള്ളത്.

യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണിയുടെ വലംകൈ കൂടിയാണ് പിടിയിലാണ് നിവിന്‍. വൈപ്പിനില്‍ പഴക്കട നടത്തുകയാണ് ഇയാള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News