31.1 C
Kottayam
Thursday, May 2, 2024

പ്രതിപക്ഷത്തിന് തിരിച്ചടി, സാലറി ഓർഡിനൻസ് നിയമാനുസൃതമെന്ന് ഹെെക്കോടതി, സ്റ്റേയില്ല

Must read

കൊച്ചി:സർക്കാർ ഉദ്യോഗസ്ഥരുടെ ആറു ദിവസത്തെ ശമ്പളം വീതം അഞ്ചു മാസം മാറ്റിവെക്കാനുള്ള സർക്കാർ ഓർഡിനൻസ് നിയമാനുസൃതമെന്ന് ​ഹൈക്കോടതി. ഓർഡിനൻസ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച ​ഹൈക്കോടതി പ്രത്യേക സാഹചര്യത്തിൽ ഇത്തരം നടപടികൾ വേണ്ടിവന്നേക്കാമെന്നും വ്യക്തമാക്കി. ഓർഡിനൻസ് നിമാനുസൃതമല്ലെന്ന് കാണിച്ച് പ്രതിപക്ഷ സംഘടനകളാണ് കോടതിയെ സമീപിച്ചത്.

സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ ഇപ്പോൾ ശമ്പളം പിടിക്കേണ്ടത് അനിവാര്യമാണെന്ന് സർക്കാർ അഭിഭാഷകൻ ​നേരത്തേ കോടതിയിൽ പറഞ്ഞിരുന്നു. ഇതിനെതിരേ ഉത്തരവുണ്ടായാൽ സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കും. പാവപ്പെട്ടവരാകും കഷ്ടത്തിലാവുക. സർക്കാരിന് ഓർഡിനൻസ് ഇറക്കാൻ അവകാശമുണ്ട്. നിയമനിർമാണം നടത്താമെന്ന് ശമ്പളം പിടിക്കുന്നത് സംബന്ധിച്ച ഉത്തരവ് സ്റ്റേ ചെയ്ത ​ഹൈക്കോടതി ഉത്തരവിൽ തന്നെ പറയുന്നുണ്ട്. ആരുടെയും മൗലികാവകാശം ലംഘിക്കുന്നതല്ല ഓർഡിനൻസെന്നും സർക്കാർ വ്യക്തമാക്കി.

പിടിച്ച ശമ്പളം തിരികെ നൽകുന്നത് സംബന്ധിച്ച കോടതിയുടെ ചോദ്യത്തിന് അക്കാര്യം ഓർഡിനൻസിൽ തന്നെ വ്യക്തമാക്കുന്നുണ്ടെന്നായിരുന്നു മറുപടി. ആറു മാസത്തിനകം ശമ്പളം തിരികെ നൽകുന്നത് എപ്പോഴാണെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ഓർഡിനൻസിൽ പറയുന്നുണ്ടെന്ന് അഭിഭാഷകൻ ചൂണ്ടി​ക്കാട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week