31.1 C
Kottayam
Thursday, May 2, 2024

നീറ്റ്, ജെ.ഇ.ഇ പുതുക്കിയ തീയതി പ്രഖ്യാപിച്ചു

Must read

ന്യൂഡല്‍ഹി: ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍, നീറ്റ് പരീക്ഷകളുടെ പുതുക്കിയ തിയതികള്‍ പ്രഖ്യാപിച്ചു. ജൂലൈ 26നായിരിക്കും നീറ്റ് പരീക്ഷ. ജെഇഇ മെയിന്‍ പരീക്ഷ ജൂലൈ 18 മുതല്‍ 23വരെ നടക്കും. കേന്ദ്രമാനവശേഷി വികസന മന്ത്രി രമേഷ് പൊഖ്രിയാലാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.

നേരത്തെ പ്രവേശന പരീക്ഷകള്‍ ഏപ്രില്‍, മേയ് മാസങ്ങളില്‍ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ്-19 വ്യാപനത്തെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.

പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളുടെ അഡ്മിറ്റ് കാര്‍ഡുകളും ഉടന്‍ പ്രസിദ്ധീകരിക്കും. nta.nic.in എന്ന വെബ്‌സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week