ആധാറും ഫോണും ഉണ്ടോ? മദ്യം വീട്ടുപടിക്കലെത്തും!

റായ്പൂര്‍: ഗ്രീന്‍ സോണ്‍ മേഖലകളില്‍ മദ്യം ഹോം ഡെലിവറിയായി എത്തിച്ച് ഛത്തീസ്ഗഡ് സര്‍ക്കാര്‍. ഒരാള്‍ക്ക് ഒരുനേരം അഞ്ചു ലിറ്റര്‍ മദ്യം ഓണ്‍ലൈനില്‍ വാങ്ങാം. ഡെലിവറി ചാര്‍ജായി 120 രൂപ ഈടാക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

മദ്യം ഓര്‍ഡര്‍ ചെയ്യാനായി സര്‍ക്കാര്‍ പോര്‍ട്ടല്‍ ആരംഭിച്ചിട്ടുണ്ട്. മദ്യക്കടകള്‍ക്ക് മുന്നിലെ തിരക്ക് ഒഴിവാക്കാനാണ് നടപടി. മാര്‍ച്ച് 23 മുതല്‍ അടഞ്ഞുകിടന്ന മദ്യഷോപ്പുകള്‍ തുറന്നപ്പോള്‍ വലിയ തിരക്കാണ് സംസ്ഥാനത്ത് അനുഭവപ്പെട്ടത്. സാമൂഹ്യ അകലം പാലിക്കാതെയുള്ള തിരക്ക് അപകടകരമാണെന്ന വിലയിരുത്തലാണ് സര്‍ക്കാരിനെ ഓണ്‍ലൈന്‍ ഡെലിവറിക്ക് പ്രേരിപ്പിച്ചിരിക്കുന്നത്.

ഗ്രീന്‍ സോണായി പ്രഖ്യാപിച്ചിട്ടില്ലാത്ത റായ്പൂര്‍, കോര്‍ബ ജില്ലകളിലും മദ്യം ഓണ്‍ലൈന്‍ വഴി ലഭിക്കുമെന്നാണ് വിവരം. ആളുകള്‍ക്ക് CSMCL (Chhattisgarh State Marketing Corporation Limited) വെബ് സൈറ്റ് വഴി ബുക്ക് ചെയ്യാമത്രേ. ഫോണ്‍ നമ്പറും ആധാര്‍ നമ്പറും കൊടുത്ത് രജിസ്റ്റര്‍ ചെയ്യണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News