തിരുവനന്തപുരം: ഇരട്ടവോട്ടിന്റെ പേരില്‍ ബി.ജെ.പി നേതാവും വട്ടിയൂര്‍ക്കാവിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുമായ വി.വി രാജേഷിനെതിരേ യൂത്ത് കോണ്‍ഗ്രസിന്റെ പരാതി. നെടുമങ്ങാട്, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെ വോട്ടര്‍പട്ടികയില്‍ രാജേഷിന്റെ പേരുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് പരാതി.
രാജേഷിനെതിരേ ക്രിമിനല്‍ കേസെടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് പരാതി കൈമാറി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News