24.2 C
Kottayam
Tuesday, June 9, 2026

ക്രിസ്മസ് ദിനത്തില്‍ സാന്റയുടെ വേഷത്തില്‍ ബൈക്കില്‍ അഭ്യാസ പ്രകടനം! യുവാവിന് കിട്ടിയത് എട്ടിന്റെ പണി

Must read

ആലപ്പുഴ: ക്രിസ്മസ് ദിനത്തില്‍ ദേശീയപാതയിലൂടെ അപകടരമായ വിധത്തില്‍ ബൈക്കോടിച്ച യുവാവിന് എട്ടിന്റെ പണി കൊടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. സംഭവത്തില്‍ യുവാവിന്റെ ലൈസന്‍സ് ആറു മാസത്തേക്ക് റദ്ദാക്കിയതിന് പുറമെ ബൈക്കിന്റെ രജിസ്ട്രേഷന്‍ മൂന്നു മാസത്തേക്ക് മരവിപ്പിക്കുകയും ചെയ്തു. കണ്ടല്ലൂര്‍ പുതിയവിള ഹരിചന്ദനത്തില്‍ എസ്. ഹരികൃഷ്ണനാണ് പണി കിട്ടിയത്.

അഭ്യാസ പ്രകടനത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞതോടെയാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി. ബൈക്കും കസ്റ്റഡിയിലെടുത്തു. അമിതവേഗത്തില്‍ വണ്ടിയോടിക്കുകയും ഹാന്‍ഡില്‍ പിടിക്കാതെ അഭ്യാസപ്രകടനങ്ങള്‍ നടത്തുകയുമായിരുന്നു. ക്രിസ്മസ് പാപ്പായുടെ വേഷമണിഞ്ഞ് നങ്ങ്യാര്‍കുളങ്ങര കവലഭാഗത്തായിരുന്നു അഭ്യാസപ്രകടനം. ഇയാളുടെ സുഹൃത്തുക്കളാണ് ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയത്.

സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ച അഭ്യാസത്തിന്റെ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേറ്റിലെ അസി. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറാണ് സംഭവം അന്വേഷിക്കാന്‍ ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. പിന്നാലെയാണ് നടപടി കൈകൊണ്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീടും ആഭരണങ്ങളും കാണിച്ച് യൂട്യൂബിൽ ‘ഹോം ടൂർ’ വിഡിയോ; പിന്നാലെ യുവതിയുടെ വീട്ടിൽ വൻ കവർച്ച

ഭോപ്പാൽ: വീടും വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളുമെല്ലാം കാണിച്ചുള്ള 'ഹോം ടൂർ' വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ യൂട്യൂബറായ യുവതിയുടെ വീട് കൊള്ളയടിച്ചു. മധ്യപ്രദേശിലെ ശിവ്പുരി മൊഹാനി സ്വദേശിനിയും യൂട്യൂബറുമായ രചന ഗുർജാറിന്റെ വീട്ടിലാണ്...

കനത്ത മഴ, റെഡ് അലര്‍ട്ട് ⚠️ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ നാളെ രണ്ട് പ്രമുഖ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടിയന്തിരമായി അവധി പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലെ കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ എല്ലാത്തരം വിദ്യാഭ്യാസ...

മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം; പ്രമുഖ തമിഴ് യൂട്യൂബർ മാരിദാസ് പോലീസ് കസ്റ്റഡിയിൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരേയും സംസ്ഥാന മന്ത്രിമാർക്കെതിരേയും സോഷ്യൽ മീഡിയ വഴി കടുത്ത അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് പ്രമുഖ യൂട്യൂബർ മാരിദാസിനെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈയിൽ നിന്നും...

ഇന്ത്യയുടെ ആണവായുധ ശേഖരത്തിൽ വൻ വർദ്ധനവ്; പാകിസ്ഥാനെ മറികടന്നതായി സിപ്രി വാർഷിക റിപ്പോർട്ട്

ന്യൂഡൽഹി: അന്താരാഷ്ട്രതലത്തിൽ ആയുധ ശേഖരണത്തെയും വിവിധ രാജ്യങ്ങളുടെ പ്രതിരോധ ചെലവുകളെയും കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തുന്ന പ്രമുഖ ആഗോള സ്ഥാപനമായ സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) പുറത്തുവിട്ട ഏറ്റവും പുതിയ...

അതിശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്ക്; ഇന്ത്യയുടെ ആകാശത്തും ഇന്ന് രാത്രി അപൂർവ്വ ‘അറോറ’ ദൃശ്യമായേക്കും

മുംബൈ: ഇന്ത്യയുടെ വിസ്തൃതമായ ആകാശം ഇന്ന് രാത്രി തികച്ചും വിസ്മയകരവും അപൂര്‍വവുമായ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്. ഭൂമിയിലേക്ക് സൂര്യനിൽ നിന്നും അതിശക്തമായ സൗരക്കാറ്റ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആഗോള പ്രതിഭാസത്തിന്...

Popular this week