കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ബസിന് മുന്നില്‍ ബൈക്കുകളുടെ സാഹസികപ്രകടനം. കോഴിക്കോട് തൊട്ടില്‍പ്പാലത്ത് നിന്നു തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസിന് മുന്നില്‍ പെരുമ്പിലാവിനും കുന്നംകുളത്തിനും ഇടയില്‍ പുലര്‍ച്ചെ ഒന്നോടെയാണ് യുവാക്കള്‍ അഭ്യാസ പ്രകടനം നടത്തിയത്.
മൂന്ന് ബൈക്കുകളിലായി ഏഴ് യുവാക്കളാണ് ഉണ്ടായിരുന്നത്. ഇവര്‍ ബസിലുണ്ടായിരുന്ന സ്ത്രീകള്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തി. ബസിന്റെ ഇരുവശങ്ങളിലും കല്ല് വച്ച് ഇടിച്ചു. ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുമോയെന്ന് ഭയന്നുവെന്ന് ഡ്രൈവര്‍ പ്രതികരിച്ചു.
സംഭവം സമയം സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 80ഓളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. ഇവര്‍ 10 മിനിട്ടോളം സാഹസിക യാത്ര തുടര്‍ന്നെന്ന് യാത്രക്കാരി പറഞ്ഞു. സംഭവത്തില്‍ ബസ് ഡ്രൈവര്‍ കുന്നംകുളം പോലീസില്‍ വിവരമറിയിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News