രാത്രിയാപ്പോള്‍ 16കാരിയുടെ കട്ടിലിനടിയില്‍ നിന്ന് ഞെരക്കവും മൂളലും! ടോറച്ചടിച്ച് നോക്കിയപ്പോള്‍ ആളെ കണ്ട് അമ്മ ഞെട്ടി; പിന്നീട് സംഭവിച്ചത്

കോട്ടയം: രാത്രിയില്‍ മകളുടെ മുറിയില്‍ എത്തിയ അമ്മ കട്ടിലിനടിയില്‍ നിന്ന് ശബ്ദം കേട്ട് നോക്കിയപ്പോള്‍ ഞെട്ടി. ആള്‍ രൂപം കണ്ട് കള്ളനെന്ന് കരുതി അലറി നിലവിളിച്ച് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴാണ് സംഭവത്തിന്റെ കിടപ്പ് മനസിലായത്. കണ്ടത് കള്ളനെയല്ലെന്നും മകളുടെ കാമുകനാണെന്നും പിന്നീടാണ് മനസിലായത്. ഒടുവില്‍ അമ്മ തന്നെ പോലീസിനെ വിളിപ്പിച്ച് യുവാവിനെ കൈമാറുകയായിരുന്നു.

കോട്ടയം വൈക്കത്താണ് സംഭവം. അച്ഛന്‍ വീട്ടില്‍ ഇല്ലാത്ത പെണ്‍കുട്ടിയുടെ വീട്ടില്‍ അമ്മ ജോലിക്കു പോകുന്നതോടെയാണ് കാമുകന്റെ സന്ദര്‍ശനം. മിക്ക ദിവസങ്ങളിലും യുവാവ് പെണ്‍കുട്ടി മാത്രമുള്ള വീട്ടില്‍ എത്താറുണ്ട്. അമ്മ ജോലി കഴിഞ്ഞ് എത്തുന്നതിന് മുമ്പ് തന്നെ യുവാവ് വീട്ടില്‍ നിന്ന് പോകുകയും ചെയ്തിരുന്നു.

എന്നാല്‍ ഇക്കഴിഞ്ഞ ബുധനാഴ്ച അസുഖത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ നേരത്തെ വീട്ടിലെത്തി. ഇതോടെ വീട്ടില്‍ നിന്ന് പുറത്തു കടക്കാന്‍ കഴിയാതെയിരുന്ന യുവാവ് പെണ്‍കുട്ടിയുടെ മുറിയിലെ കട്ടിലിനടിയില്‍ ഒളിച്ചു. രാത്രിയില്‍ സ്ഥലം വിടാമെന്നാണ് കരുതിയത്. എന്നാല്‍ ഏഴു മണിയോടെ മകളുടെ മുറിയിലെത്തിയ അമ്മ, കട്ടിലനടിയില്‍ നിന്ന് ശബ്ദം കേട്ടു. ഇതോടെ കട്ടിലനടിയിലേക്ക് ടോര്‍ച്ച് അടിച്ചു നോക്കുകയായിരുന്നു.

മകളുടെ കട്ടിലിനടിയില്‍ യുവാവിനെ കണ്ടെത്തിയതോടെ, അമ്മ, കള്ളന്‍ കള്ളന്‍, ഓടി വരണേ എന്നു അലറി നിലവിളിച്ചു. ഇതു കേട്ടു അയല്‍ക്കാര്‍ ഓടിയെത്തി. ഇതിനിടെ യുവാവ് ഇറങ്ങി ഓടാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടിയുടെ അമ്മ ഇയാളെ തടഞ്ഞു വെക്കുകയായിരുന്നു. അയല്‍ക്കാര്‍ എത്തി വിവരങ്ങള്‍ ചോദിച്ചതോടെയാണ് താന്‍ കള്ളനല്ലെന്നും പെണ്‍കുട്ടിയുമായി ഇഷ്ടത്തിലാണെന്നും പറഞ്ഞത്. ഇതോടെ പെണ്‍കുട്ടിയുടെ അമ്മ തന്നെ പോലീസില്‍ വിളിപ്പിച്ച് യുവാവിനെ കൈമാറുകയായിരുന്നു.

യുവാവിനെതിരെ പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗികമായി പീഡിപ്പിക്കുന്നതിന് എതിരായുള്ള പോക്‌സോ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News