അമ്മൂമ്മ സിംഗിളാണോ? കൊച്ചുമകളുടെ കുസൃതിക്കൊപ്പം മല്ലിക സുകുമാരന്‍

അന്തരിച്ച നടന്‍ സുകുമാരന്റെ കുടുംബത്തെ ആരാധകരും സ്വന്തം കുടുംബത്തെ പോലെ തന്നെയാണ് കരുതുന്നത്. അദ്ദേഹത്തിന്റെ ഭാര്യയും മക്കളുമെല്ലാം സിനിമയെ അദ്ദേഹത്തെ പോലെ തന്നെ നെഞ്ചോട് ചേര്‍ത്തവരാണ്. കൊച്ചുമക്കള്‍ക്കെല്ലാം പ്രിയപ്പെട്ട മുത്തശ്ശിയാണ് മല്ലിക സുകുമാരന്‍. ഒരു കിടിലന്‍ മുത്തശ്ശിയാണ് മല്ലിക സുകുമാരനെന്ന് പേരക്കുട്ടികളായ പ്രാര്‍ത്ഥന ഇന്ദ്രജിത്തും നക്ഷത്ര ഇന്ദ്രജിത്തും നേരത്തെ പറഞ്ഞിട്ടുമുണ്ട്.

നക്ഷത്രയും മല്ലിക സുകുമാരനും താനുമൊത്തുള്ള രസകരമായ ചില വീഡിയോകള്‍ ആരാധകരുമായി പങ്കുവെച്ചിരിയ്ക്കുകയാണ് പൂര്‍ണിമ. അമ്മൂമ്മ സിംഗിളാണോ എന്നാണ് കുസൃതിയോടെ നക്ഷത്ര ചോദിക്കുന്നത്. ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന കൊച്ചുമകളുടെ ചോദ്യത്തിന് 66 വയസ്സ് എന്നു പറയുന്ന മല്ലിക കൂട്ടത്തില്‍ ഞാനാണ് ഏറ്റവും ചെറിയ ആളെന്നും പറയുന്നു.

അമ്മൂമ്മയുമൊത്തുള്ള ഒരു ഡാന്‍സ് വീഡിയോ മുന്‍പ് പ്രാര്‍ത്ഥനയും പങ്കുവച്ചിരുന്നു. സാവേജ് ലൗ എന്ന ഗാനത്തിനാണ് പ്രാര്‍ത്ഥനയ്ക്ക് ഒപ്പം മല്ലിക സുകുമാരന്‍ ചുവടുവച്ചെത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News