ഇമ്മിണി വല്യൊരു ആരാധിക! മുതിര്‍ന്ന ആരാധികയുടെ ചിത്രം പങ്കുവച്ച് മഞ്ജു

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ രണ്ടാംവരവ് സിനിമാലോകവും ആരാധകരും ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. മഞ്ജുവിന്റെ സിനിമകളെ പോലെതന്നെ സ്‌റ്റൈലും മേക്ക് ഓവറും ആരാധകര്‍ ഏറെ ആകാംക്ഷയോടുകൂടിയാണ് നോക്കികാണുന്നത്.

അടുത്തിടെ ചതുര്‍മുഖം എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയ മഞ്ജുവിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. വെള്ളനിറത്തിലുള്ള ഷര്‍ട്ടും ബ്ലാക്ക് സ്‌കേര്‍ട്ടുമായിരുന്നു മഞ്ജുവിന്റെ വേഷം. ബാങ്സ് സ്‌റ്റൈലിലായിരുന്നു ഹെയര്‍ സ്‌റ്റൈല്‍.

മഞ്ജുവിനെ അനുകരിച്ച് കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അതിനെല്ലാം മുകളില്‍ ഏറെ സ്‌പെഷ്യലായി എത്തിയിരിക്കുകയാണ് മഞ്ജുവിന്റെ ഒരു ആരാധിക. ഒരു ഇത്തിരി മുതിര്‍ന്ന ആരാധികയാണ്. മഞ്ജു തന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

‘ഇതിലും വലിയ മറ്റൊരു അംഗീകാരവും തനിക്ക് ഇല്ലായെന്ന് കുറിച്ചുകൊണ്ടാണ് മഞ്ജു ചിത്രം പങ്കുവച്ചിരിക്കുന്നത്. ലക്ഷ്മി എന്ന മുത്തശ്ശിയാണ് മഞ്ജുവിനെപോലെ വേഷം ധരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News