വിഡിയോ കോളിലൂടെ നഗ്‌നത പ്രദര്‍ശിപ്പിക്കും, ചാറ്റ് ചെയ്തശേഷം സ്‌ക്രീന്‍ ഷോട്ട് എടുത്ത് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തും; യുവാവ് അറസ്റ്റില്‍

കുട്ടനാട്: വീഡിയോ കോളിലൂടെ നഗ്‌നത പ്രദര്‍ശിപ്പിച്ച യുവാവ് പിടിയില്‍. എടത്വ സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ കൊല്ലം കുണ്ടറ സ്വദേശി അഖിലാണ് (28) നെയാണ് എടത്വ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ചായിരുന്നു പ്രതി നഗ്‌നത പ്രദര്‍ശനം നടത്തിയിരുന്നത്.

ഫേസ്ബുക്ക് വിഡിയോ കാളിലൂടെ പെണ്‍കുട്ടികളുമായി ചാറ്റ് ചെയ്ത ശേഷം സ്‌ക്രീന്‍ ഷോട്ട് എടുത്ത് പ്രതി പെണ്‍കുട്ടികളെ ഭീഷണിപെടുത്തുകയും ചെയ്തിരുന്നു. എടത്വ സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ആലപ്പുഴ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ വിവരങ്ങള്‍ ശേഖരിച്ച പോലീസ് പ്രതിയുടെ വീട്ടിലെത്തിയാണ് പിടികൂടിയത്.

പ്രതിക്കെതിരെ പോക്‌സോ, ഐ.ടി വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കിയ അഖിലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എടത്വ സി.ഐ കെ.ജി. പ്രതാപചന്ദ്രന്‍, എസ്.ഐ ശ്യാംജി, സി.പി.ഒമാരായ വിഷ്ണു, സുനില്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News