ചണ്ഡിഗഡ്: ഹരിയാനയിലെ ഗുസ്തി പരിശീലന കേന്ദ്രത്തിലുണ്ടായ വെടിവയ്പില്‍ അഞ്ച് മരണം. റോത്തക്കിലാണ് സംഭവം. പരിശീലന കേന്ദ്രത്തിന്റെ ഉടമ ഉള്‍പ്പെടെയാണ് മരിച്ചത്. വെടിയേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
പരിശീലന കേന്ദ്രത്തിന്റെ ഉടമ മനോജ്, ഭാര്യ സാക്ഷി, സതീഷ്, പ്രദീപ്, പൂജ എന്നിവരാണ് മരിച്ചത്. മനോജിന്റെ രണ്ടര വയസുള്ള മകനും പരുക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. സമീപവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പോലീസാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
മറ്റൊരു ഗ്രാമത്തിലെ ഗുസ്തി പരീശീലകന്‍ സുഖ്വേന്ദറിനെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News