32.8 C
Kottayam
Saturday, May 4, 2024

കൊല്ലത്ത് മൊബൈല്‍ ടവറില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

Must read

കൊല്ലം: മൊബൈല്‍ ടവറില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. കൊല്ലം ഭരണിക്കാവിലാണു സംഭവം. പ്രദേശവാസിയായ ദിനേശനാണ് ടവറില്‍ കയറി ഭീഷണി മുഴക്കിയത്. ഇയാളെ അനുനയിപ്പിച്ചു താഴെ ഇറക്കാനുള്ള ശ്രമം തുടരുകയാണ്.

രാവിലെ 10 മണിയോടെയാണ് ഇയാള്‍ ടവറില്‍ കയറിയത്. ആത്മഹത്യാ ഭീഷണി മുഴക്കുന്നതിന്റെ കാരണം വ്യക്തമല്ല. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു പോലീസും ഫയര്‍ഫോഴ്‌സും ജനപ്രതിനിധികളും യുവാവിന്റെ ബന്ധുക്കളുമൊക്കെ സ്ഥലത്തെത്തിയിട്ടുണ്ട്.

ഇയാള്‍ താഴെ ഇറങ്ങാന്‍ ഇതുവരെ തയാറായില്ല എന്നാണു വിവരം. ദിനേശനെ അനുനയിപ്പിച്ചു താഴെയിറക്കാന്‍ ശ്രമം തുടരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week