ലഡാക്കില്‍ ഇന്ത്യ-ചൈന ഏറ്റുമുട്ടല്‍; കേണലും രണ്ടു ജവാന്‍മാരും കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ലഡാക്കില്‍ ഇന്ത്യന്‍ ചൈനീസ് സൈന്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. സംഘര്‍ഷത്തില്‍ ഇന്ത്യന്‍ കേണലും രണ്ടു ജവാന്‍മാരും കൊല്ലപ്പെട്ടു. ഇന്ത്യ-ചൈന അതിര്‍ത്തിയായ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ തിങ്കളാഴ്ച രാത്രിയാണ് ഇരു സേനകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.

കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ ഗല്‍വാന്‍ താഴ്വരയില്‍ നിലയുറപ്പിച്ചിട്ടുള്ള ഇന്‍ഫന്‍ട്രി ബറ്റാലിയന്റെ കമാന്‍ഡിംഗ് ഓഫിസറാണു കൊല്ലപ്പെട്ട കേണല്‍. അതിര്‍ത്തിയിലെ സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ തുടരുകയാണ്.

ഇതിനിടെ ഗല്‍വാന്‍ വാനിയില്‍ ഇരുവിഭാഗം സൈനികരും മുഖാമുഖം വരികയും ചൈനീസ് സൈന്യം ആക്രമിക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിനായി ഇരുഭാഗത്തേയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ യോഗം ചേരുകയാണെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ 1975-നുശേഷം സൈനികരുടെ മരണം ഇതാദ്യമായാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News