25.5 C
Kottayam
Sunday, May 19, 2024

കോഴിക്കോട് സാനിറ്റൈസര്‍ കുടിച്ച് അഭയ കേന്ദ്രത്തിലെ അന്തേവാസിയായ യുവാവ് മരിച്ചു

Must read

കോഴിക്കോട്: സാനിറ്റൈസര്‍ കുടിച്ച് അഭയ കേന്ദ്രത്തിലെ അന്തേവാസിയായ യുവാവ് മരിച്ചു. നാദാപുരം എടച്ചേരി തണല്‍ അഭയ കേന്ദ്രത്തിലെ അന്തേവാസിയായ രാമത്ത് താഴെക്കുനി വിനോദന്‍ (39) ആണ് മരിച്ചത്. കഴിഞ്ഞ 10 മാസമായി തണലില്‍ അന്തേവാസിയാണ്.

വ്യാഴാഴ്ച വൈകിട്ടാണ് സാനിറ്റൈസര്‍ കുടിച്ചത്. ഉടന്‍ വടകര ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തണല്‍ അഭയകേന്ദ്രത്തില്‍ ഒട്ടേറെ പേര്‍ക്ക് കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് അന്തേവാസികള്‍ക്കു വേണ്ടി സാനിറ്റൈസര്‍ സ്ഥാപിച്ചിരുന്നു. വിനോദന്‍ ഇത് കുടിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week