തിരുവനന്തപുരം: വിജയ് പി നായരും സംവിധായകന്‍ ശാന്തിവിള ദിനേശും യൂട്യൂബ് വീഡിയോയിലൂടെ അപകീര്‍ത്തി പരമായ വീഡിയോകള്‍ പോസ്റ്റ് ചെയ്തു എന്ന പരാതിയില്‍ പരാതിക്കാരിയായ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മൊഴി സൈബര്‍ പോലീസ് രേഖപ്പെടുത്തി. തന്റെ കയ്യിലുള്ള ഡിജിറ്റല്‍ തെളിവുകള്‍ ഭാഗ്യ ലക്ഷ്മി അന്വേഷണ സംഘത്തിന് കൈമാറുകയും ചെയ്തു.
അതേസമയം യുട്യൂബറായ വിജയ് പി.നായരെ താമസ സ്ഥലത്തെത്തി കയ്യേറ്റം ചെയ്യുകയും പരാതി നല്‍കുകയും ചെയ്ത 3 പേരില്‍ ഒരാളായ ശ്രീലക്ഷ്മി അറയ്ക്കലിനെതിരെയും സൈബര്‍ പോലീസില്‍ പരാതി ലഭിച്ചു. ശ്രീലക്ഷ്മി സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച പല വിഡിയോകളും സംസ്‌കാരത്തിനു ചേരാത്ത അശ്ലീല പരാമര്‍ശങ്ങള്‍ നിറഞ്ഞതാണെന്ന് ആരോപിച്ച് ഫേസ്ബുക്ക് കൂട്ടായ്മയായ മെന്‍സ് റൈറ്റ്സ് അസോസിയേഷന്‍ ആണു പരാതി നല്‍കിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News