News

യൂട്യൂബ് വീഡിയോ നോക്കി ലിംഗമാറ്റ ശസ്ത്രക്രിയ; യുവാവിന് ദാരുണാന്ത്യം

ഹൈദരാബാദ്: ഹൈദരാബാദില്‍ ലോഡ്ജ് മുറിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ യുവാവിന് ദാരുണാന്ത്യം. ശസ്ത്രക്രിയ നടത്തിയതിനിടെ അമിത രക്തസ്രാവമുണ്ടായാണ് യുവാവ് മരിച്ചത്. ആന്ധ്രപ്രദേശിലെ പ്രകാശം സ്വദേശിയായ ശ്രീനാഥിനെയാണ്(28) ഹൈദരാബാദിലെ നെല്ലൂരിലെ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ബി ഫാം വിദ്യാര്‍ഥികളായ മസ്താന്‍, ജീവ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ശ്രീനാഥിനെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവിന്റെ മൃതദേഹം ആദ്യം കണ്ടത് ലോഡ്ജ് ജീവനക്കാരാണ്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ലിംഗമാറ്റ ശസ്ത്രക്രിയക്കിടെയാണ് യുവാവിന്റെ മരണം സംഭവിച്ചതെന്ന് കണ്ടെത്തിയത്.

വാട്ട്സാപ്പിലൂടെ പരിചയപ്പെട്ട ഫാര്‍മസി വിദ്യാര്‍ഥികളാണ് ലോഡ്ജ് മുറിയില്‍ ശസ്ത്രക്രിയ നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. തന്റെ അമ്മാവന്റെ മകളെ വിവാഹം ചെയ്തിരുന്നുവെങ്കില്‍ ഈ ബന്ധത്തില്‍ അധികനാള്‍ തുടരാന്‍ ശ്രീനാഥിന് കഴിഞ്ഞില്ല. വൈകാതെ വിവാഹം ബന്ധം വേര്‍പ്പെടുത്തി. സ്ത്രീയായി മാറാനായിരുന്നു ആഗ്രഹം. വിവാഹ ബന്ധം അവസാനിച്ചതിന് ശേഷം ചെറിയ ജോലികള്‍ ചെയ്ത് ഹൈദരാബാദില്‍ ജീവിക്കുകയായിരുന്നു.

അടുത്തിടെയാണ് ഇയാള്‍ ബി.ഫാം വിദ്യാര്‍ഥികളായ മസ്താനെയും ജീവയെയും പരിചയപ്പെട്ടത്. തുടര്‍ന്ന് തനിക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുവാന്‍ ആഗ്രഹമുണ്ടെന്ന് ശ്രീനാഥ് വിദ്യാര്‍ത്ഥികളോട് പറഞ്ഞു. മുംബൈയില്‍ പോയി ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനായിരുന്നു ശ്രീനാഥിന്റെ തീരുമാനം. എന്നാല്‍ വിവരമറിഞ്ഞ ബി.ഫാം വിദ്യാര്‍ഥികള്‍ കുറഞ്ഞ ചെലവില്‍ തങ്ങള്‍ ശസ്ത്രക്രിയ നടത്താമെന്ന് വാഗ്ദാനം നല്‍കി തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിച്ചു.

ഇവരെ വിശ്വാസത്തില്‍ എടുത്ത ശ്രീനാഥ് ശസ്ത്രക്രിയക്ക് തയ്യാറായി. തുടര്‍ന്നാണ് ലോഡ്ജ് മുറിയില്‍ ശസ്ത്രക്രിയ നടത്താമെന്ന തീരുമാനത്തില്‍ എത്തിയത്. മൂവരും മുറിയെടുത്ത ശേഷം യൂ ട്യൂബ് വീഡിയോ നോക്കി വിദ്യാര്‍ഥികള്‍ ശസ്ത്രക്രിയ ആരംഭിച്ചു. ഇതിനിടെയാണ് അമിത രക്തസ്രാവമുണ്ടായതായി യുവാവ് മരണപ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button