സർജറി കഴിഞ്ഞു, നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞാൽ മതിയാകില്ല: വീണ നായർ

ചിത്രീകരണത്തിനിടെ പരുക്ക് പറ്റിയ നടി വീണ നായരുടെ ശസ്ത്രക്രിയ പൂർത്തിയായി. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായെന്നും കുറച്ച് ദിവസത്തെ വിശ്രമവും ഫിസിയോതെറാപ്പിയുമാണ് ഡോക്ടര്‍മാർ നിർദേശിച്ചിരിക്കുന്നതെന്നും വീണ നായർ പറഞ്ഞു.

‘എനിക്ക് പറ്റിയ അപകടം അറിഞ്ഞു ഒരുപാട് ആളുകൾ നേരിട്ടും അല്ലാതെയും വിവരങ്ങൾ തിരക്കുകയും എനിക്ക് വേണ്ടി പ്രാർഥിക്കുകയും ചെയ്തത് അറിയാൻ സാധിച്ചു . സർജറി നല്ല രീതിയിൽ കഴിഞ്ഞു. കുറച്ചു നാളത്തെ റെസ്റ്റും ഫിസിയോയും ആണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നത്. നിങ്ങളുടെ വലിയ സ്നേഹത്തിനും ഈ പിന്തുണയ്ക്കും എത്ര നന്ദി പറഞ്ഞാലും മതി വരില്ല. നിങ്ങളുടെ പ്രാർഥനയും ഈ സ്‌നേഹവും എന്നും കൂടെ ഉണ്ടാകണം.’–വീണ നായരുടെ വാക്കുകൾ.

ടെലിവിഷൻ റിയാലിറ്റി ഷോയുടെ ഭാഗമായുള്ള പരിപാടിക്കിടെയാണ് നടിക്ക് അപകടം സംഭവിച്ചത്. കായിക ബലം ഏറെ ആവശ്യമായ ഗെയിം ഷോയിലെ മത്സരാര്‍ഥിയായിരുന്നു വീണ നായർ.എംഐ 12, വെള്ളരിക്കാപ്പട്ടണം, തേര് എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News