23.9 C
Kottayam
Thursday, June 4, 2026

‘സ്‌പ്ലെന്‍ഡര്‍ എന്റെ വീക്ക്‌നെസാ സാറേ,കണ്ടാല്‍ ഞാനങ്ങ് എടുക്കും’ കോടതി വരാന്തയില്‍ നിന്ന് ചാടി രക്ഷപെട്ടതും പിടിയിലായതും സ്‌പ്ലെന്‍ഡര്‍ ബൈക്കില്‍

Must read

പൊന്‍കുന്നം: പൊന്‍കുന്നത്തെ കോടതി വരാന്തയില്‍നിന്ന് ചാടി രക്ഷപ്പെട്ട റിമാന്‍ഡ് പ്രതി കോട്ടയം വടവാതൂര്‍ സ്വദേശി ഉണ്ണിക്കൃഷ്ണന്‍(ഉണ്ണിക്കുട്ടന്‍-20) പിടിയില്‍. സ്‌പ്ലെന്‍ഡര്‍ ബൈക്കുകളോട് വല്ലാത്ത കമ്പമാണ് ഉണ്ണികൃഷ്ണന്. മോഷ്ടിച്ച ബൈക്കുകളില്‍ ഏറെയും സ്‌പ്ലെന്‍ഡറാണ്. ഒടുവില്‍ പോലീസിന്റെ കൈയ്യില്‍ നിന്ന് രക്ഷപ്പെട്ടതും പിടിയിലായതും സ്‌പ്ലെന്‍ഡര്‍ ബൈക്ക് ഉപയോഗിച്ച്.

ചൊവ്വാഴ്ച രാവിലെയാണ് ജുഡീഷല്‍ കസ്റ്റഡിയിലായിരുന്ന ഉണ്ണിയെ പൊന്‍കുന്നം പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. പൊന്‍കുന്നം മുസ്ലിം പള്ളി മൈതാനത്തുനിന്ന് ബൈക്ക് മോഷണം പോയ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ വൈകുന്നേരം അഞ്ചിന് കാഞ്ഞിരപ്പള്ളി കോടതിയിലെത്തിച്ചു. കോടതി നടപടികള്‍ക്കുശേഷം തിരികെ ജയിലിലേക്കു കൊണ്ടുപോകവേ കോടതി വരാന്തയില്‍നിന്ന് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. കനത്ത മഴ പെയ്യുന്നതിനിടെ കോടതിയുടെ പിന്‍ഭാഗം വഴിയാണ് പ്രതി രക്ഷപ്പെട്ടത്. പൊന്‍കുന്നം ഗവ. ഹൈസ്‌കൂളിന് എതിര്‍വശത്തെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് മുന്‍വശത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുമായാണ് പ്രതി രക്ഷപ്പെട്ടത്.

പിന്നീട് പോലീസ് പ്രതിക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി. തുടര്‍ന്നാണ് മണര്‍കാടു നിന്ന് പ്രതി പിടിയിലായത്. അപ്പോഴും പ്രതി സ്‌പ്ലെന്‍ഡര്‍ ബൈക്കിലായിരിന്നു. പ്രതിക്കെതിരേ രണ്ടു ബൈക്ക് മോഷണവും പോലീസിനെ വെട്ടിച്ചുകടന്ന കേസും ചാര്‍ജ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week