വൈക്കം: വൈക്കത്ത് യുവാവും യുവതിയും തൂങ്ങി മരിച്ച നിലയില്‍. ചെമ്പ് കൊച്ചങ്ങാടിയില്‍ വീടിനു സമീപത്തെ മരത്തില്‍ യുവാവിനേയും യുവതിയേയും കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെമ്പ് കൊച്ചങ്ങാടി ഒറ്റാഞ്ഞിലിൽ അമർജിത്ത് (23അപ്പു), കൊച്ചങ്ങാടി വടക്കേ ബ്ലായിത്തറ കൃഷ്ണപ്രിയ (21കിച്ചു) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇരുവരെയും കാണാതായതോടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് സമീപത്തെ കാടു പിടിച്ച സ്ഥലത്ത് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം കഴിഞ്ഞു ജോലി അന്വേഷിച്ചു വരികയായിരുന്നു അമര്‍ ജിത്ത്.
കൃഷ്ണപ്രിയ എറണാകുളത്ത് എയര്‍ ഹോസ്റ്റസ് കോഴ്‌സിനു പഠിക്കുകയായിരുന്നു. ഇവരുടെ പ്രണയത്തിന് ബന്ധുക്കള്‍ എതിരുനിന്നതാണ് ഇവരുടെ മരണത്തിലേയക്കു നയിച്ചതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News