Home-bannerNationalNewsRECENT POSTS
മുസ്ലീങ്ങള്‍ രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല; വീണ്ടും വിവാദ പരാമര്‍ശവുമായി യോഗി
ലക്‌നോ: പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യത്ത് പ്രതിഷേധം ആളിക്കത്തുന്നതിനി2െ വീണ്ടും വിദ്വേഷ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിഭജനശേഷം ഇന്ത്യയില്‍ തുടരാന്‍ മുസ്ലിങ്ങള്‍ തീരുമാനിച്ചെങ്കിലും രാജ്യത്തിനുവേണ്ടി അവര്‍ ഒരു സഹായവും ചെയ്തില്ലെന്നാണ് അദ്ദേഹം പരാമര്‍ശം നടത്തിയത്.
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കവെയാണ് ബിബിസി ഹിന്ദിക്ക് നല്‍കിയ അഭിമുഖത്തില്‍ യോഗിയുടെ വിദ്വേഷ പരാമര്‍ശം. പാക്കിസ്ഥാന്‍ എന്ന രാജ്യത്തിന്റെ രൂപീകരണത്തിന് കാരണമായ വിഭജനത്തെ എതിര്‍ക്കുകയായിരുന്നു മുസ്ലിങ്ങള്‍ ചെയ്യേണ്ടിയിരുന്നതെന്നും യോഗി പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News