31.1 C
Kottayam
Tuesday, May 7, 2024

ഇന്ത്യ എന്തുകൊണ്ട് തോറ്റു? കാരണങ്ങളുമായി എം.ബി.രാജേഷ്

Must read

കൊച്ചി: ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലില്‍ ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ തോൽവി ഞെട്ടിയ്ക്കുന്നതായിരുന്നു. ഇന്ത്യയുടെ മുൻ നിര ബാറ്റ്സ്മാൻമാർ കളിയിൽ പൂർണ പരാജയമായി മാറി.

നിര്‍ണായകമായ മല്‍സരത്തില്‍ വെറും അഞ്ച് ബൗളര്‍മാരെ മാത്രം വെച്ച് കളിച്ചതും ഉജ്ജ്വല ഫോമില്‍ ബൗള്‍ ചെയ്തിരുന്ന മുഹമ്മദ് ഷമിയെ സെമിഫൈനലില്‍ പുറത്തിരുത്തിയതും കൂടുതല്‍ റണ്‍ വഴങ്ങിയ ചെഹലിനെ സുപ്രധാന മല്‍സരത്തില്‍ കളിപ്പിച്ചതുമെല്ലാം മുൻ എം.പി എം.ബി രാജേഷ് തോല്‍വിക്കുള്ള കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

സെമിഫൈനലിലെ തോല്‍വി ഏതൊരു ശരാശരി ക്രിക്കറ്റ് പ്രേമിയുടെ മനസ്സിലും ചില ചോദ്യങ്ങള്‍ ഉയര്‍ത്താതിരിക്കില്ല.

1.നിര്‍ണായകമായ മല്‍സരത്തില്‍ വെറും അഞ്ച് ബൗളര്‍മാരെ മാത്രം വെച്ച് കളിച്ചത്

2 അത്യുജ്ജലമായ ഫോമില്‍ ബൗള്‍ ചെയ്തിരുന്ന മുഹമ്മദ് ഷമിയെ സെമിഫൈനലില്‍ പുറത്തിരുത്തിയത്

3. കൂടുതല്‍ റണ്‍ വഴങ്ങിയ ചെഹലിനെ ഈ സുപ്രധാന മല്‍സരത്തില്‍ കളിപ്പിച്ചത്

4.നിര്‍ണായകമായ മല്‍സരത്തില്‍ ഈ ലോകകപ്പില്‍ ഇതുവരെ കളിക്കാതിരുന്ന ദിനേഷ് കാര്‍ത്തിക്കിനെ പരീക്ഷിച്ചത്

5. രവീന്ദ്ര ജഡേജക്ക് ഇതുവരെ അവസരം നല്‍കാതിരുന്നത്

6.ബൗളര്‍മാര്‍ അഞ്ച് മാത്രം, എന്നാല്‍ ഒരേ സമയം മുന്ന് വിക്കറ്റ് കീപ്പര്‍മാരെ കളിപ്പിച്ചതിന്റെ യുക്തി

7. പിച്ചിന്റെ സ്വഭാവം ശരിയായി മനസ്സിലാക്കാന്‍ രണ്ടു ദിവസത്തെ സാവകാശം കിട്ടിയിട്ടും ആദ്യത്തെ പത്തോ വര്‍ അതിജീവിക്കാനുള്ള ക്ഷമ ഇന്ത്യന്‍ ടോപ് ഓര്‍ഡറിന് ഇല്ലാതെ പോയത്

8. സര്‍വ്വോപരി ,ശക്തമായ വെല്ലുവിളി നേരിട്ട രണ്ട് ടീമുകള്‍ക്കെതിരെയും – ഇംഗ്ലണ്ടും ന്യൂസിലാന്റും- പരാജയപ്പെട്ട വിഖ്യാതമായ ഇന്ത്യന്‍ ടീമിന്റെ ദൗര്‍ബല്യം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week