കോഴിക്കോട്: കൊവിഡിനെ തുടര്‍ന്ന് സര്‍വീസുകള്‍ കുറച്ച കെഎസ്ആര്‍ടിസി, സര്‍വീസുകളുടെ എണ്ണം കൂട്ടിയതോടെ ജീവനക്കാരുടെ ജോലി സമയവും കര്‍ശനമാക്കി.
കൊവിഡിനെ തുടര്‍ന്ന് പല സര്‍വീസുകളും വെട്ടിക്കുറച്ചപ്പോള്‍ ജീവനക്കാര്‍ക്ക് സ്റ്റാന്‍ഡ്‌ബൈ ഡ്യൂട്ടി നല്‍കിയിരുന്നു. അതനുസരിച്ച് സാധാരണ ഡ്യൂട്ടി പോലെ ഒരു ദിവസം ജോലി ചെയ്താല്‍ അടുത്ത ദിവസത്തെ ഹാജര്‍ ലഭിക്കുന്ന തരത്തിലായിരുന്നു ക്രമീകരണം.
എന്നാല്‍ പുതിയ തീരുമാനം അനുസരിച്ച് ഇനി മുതല്‍ സ്റ്റാന്‍ഡ്‌ബൈയില്‍ വരുന്ന ജീവനക്കാര്‍ക്ക് ഒരു ദിവസം ഒരു ഹാജര്‍ മാത്രമേ രേഖപ്പെടുത്താവൂ. ഇവരെ തൊട്ടടുത്ത ദിവസം ഡ്യൂട്ടിയില്‍ നിയോഗിക്കണം. കൂടാതെ കണ്ടക്ടര്‍മാരെയും ഡ്രൈവര്‍മാരെയും മറ്റു ഡ്യൂട്ടികളില്‍ ഉള്‍പ്പെടുത്തരുതെന്നും തീരുമാനിച്ചിട്ടുണ്ട്. സ്റ്റാന്‍ഡ്‌ബൈയിലെ ജീവനക്കാരെ തൊട്ടടുത്ത യൂണിറ്റുകളില്‍ നിയോഗിക്കാമെന്നും തീരുമാനമുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News