ബലാത്സംഗം ചെയ്തയാളുടെ ജനനേന്ദ്രിയം യുവതി കടിച്ചു മുറിച്ചു

ബലാത്സംഗം ചെയ്തയാളുടെ ജനനേന്ദ്രിയം യുവതി കടിച്ചു മുറിച്ചു. ഘാനയിലാണ് സംഭവം. 24 കാരിയായ യുവതിയാണ് മാനഭംഗം ചെയ്തയാള്‍ക്കു ഇത്തരമൊരു ശിക്ഷ നടപ്പാക്കിയത്. ഇയാള്‍ ആയുധമേന്തി യുവതിയുടെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയതാണെന്നാണ് റിപ്പോര്‍ട്ട്. യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷവും ഇയാള്‍ പിന്മാറാന്‍ ശ്രമിച്ചില്ല. ഇരയോട് അശ്ലീല പ്രവര്‍ത്തി ചെയ്യാന്‍ ആവശ്യപ്പെട്ട് ഇയാള്‍ അവിടെത്തന്നെ നില്‍ക്കുകയായിരുന്നു.

നാടന്‍ തോക്കും മറ്റൊരു ആയുധവുമായി അര്‍ദ്ധരാത്രിയിലാണ് ഇയാള്‍ യുവതിയുടെ വീടിനുള്ളില്‍ പ്രവേശിച്ചത്. വീട്ടില്‍ നിന്നും ടി.വി. സെറ്റ്, ഫോണ്‍, പണം എന്നിവ മോഷ്ടിച്ചു കടത്തിയ ശേഷമാണ് ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്തത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പുറത്തുപോകണമെങ്കില്‍ അയാളുടെ ആവശ്യത്തിന് വഴങ്ങണം എന്നായി. അയാള്‍ പറഞ്ഞത് പോലെ ചെയ്യാന്‍ ഭാവിച്ചാണ് യുവതി ജനനേന്ദ്രിയം കടിച്ചു മുറിച്ചത്.

എന്നാല്‍ അപ്രതീക്ഷിതമായ സംഭവത്തില്‍ അത്യന്തം മുറിവേറ്റ ഇയാള്‍ യുവതിയുടെ മുറിയില്‍ നിന്നും പുറത്തു കടക്കുകയായിരുന്നു. സംഭവത്തിന് ശേഷം യുവതി ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍ ആശുപത്രിയില്‍ എത്തിയ യുവതി തന്നെ ബലാത്സംഗം ചെയ്ത ആളെ അവിടെ കണ്ടെത്തുകയായിരുന്നു. ഇയാള്‍ ചികിത്സ തേടിയ ആശുപത്രിയില്‍ തന്നെയാണ് യുവതിയുമെത്തിയത്. തുടര്‍ന്ന് യുവതി സംഭവം പോലീസില്‍ അറിയിക്കുകയായിരിന്നു.

ഇയാളെ ആശുപത്രിയില്‍ വച്ച് തന്നെ അറസ്‌റ് ചെയ്ത് പോലീസ് കാവലില്‍ ഏര്‍പ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് പോലീസ് അറിയിച്ചു. അറ്റുവീണ ഭാഗം പോലീസ് അന്വേഷണത്തിന്റെ ഭാഗമായി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News