26.5 C
Kottayam
Wednesday, May 1, 2024

കാമുകി താക്കോല്‍ മോഷ്ടിച്ച് നല്‍കി; അയല്‍വാസിയുടെ കാറുമായി കാമുകന്‍ മുങ്ങി!

Must read

ഓച്ചിറ: കാമുകി മോഷ്ടിച്ചുകൊടുത്ത താക്കോല്‍ ഉപയോഗിച്ച് അയല്‍വാസിയുടെ കാറുമായി കടന്ന കാമുകന്‍ അറസ്റ്റില്‍. അഴീക്കല്‍ മംഗലശ്ശേരില്‍ ആകാശിനെയാണ് (20) ഓച്ചിറ പോലീസ് കസ്റ്റഡിയിലെടുത്തത്.

രാഗം ജങ്ഷന് സമീപം താമസിക്കുന്ന കാര്‍ത്തികപ്പള്ളി സ്വദേശി സുരേഷിന്റെ കാറാണ് ചൊവ്വാഴ്ച രാത്രി 11ഓടെ ആകാശ് മോഷ്ടിച്ചത്. വീട്ടിലെ പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറാണ് പ്രതി കടത്തിക്കൊണ്ടുപോയത്.

ഇതിനിടെ പോലീസ് പിന്തുടര്‍ന്നത് അറിഞ്ഞ യുവാവ് കാര്‍ ഉപേക്ഷിച്ച് കടന്നു കളയാന്‍ ശ്രമിച്ചു. കാറും യുവാവിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. കരുനാഗപ്പള്ളി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week