32.8 C
Kottayam
Friday, April 26, 2024

ആക്ടീവ് അല്ലെങ്കില്‍ ജിമെയിലിലെ വിവരങ്ങള്‍ ആക്ടീവ് ആകും; പുതിയ പോളിസിയുമായി ഗൂഗിള്‍

Must read

കണ്‍സ്യൂമര്‍ അക്കൗണ്ടുകളില്‍ ഗൂഗിള്‍ പുതിയ പോളിസി നടപ്പാക്കാനൊരുങ്ങുന്നു. ഉപയോക്താക്കള്‍ രണ്ടു വര്‍ഷമായി ആക്ടീവ് അല്ലെങ്കില്‍ ജി മെയിലിലും ഗൂഗിള്‍ ഡ്രൈവിലും ശേഖരിച്ച വിവരങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സംവിധാനം നടപ്പാക്കാനൊരുങ്ങുകയാണ് ഗൂഗിള്‍. അടുത്ത വര്‍ഷം ജൂണ്‍ മുതലായിരിക്കും പുതിയ പോളിസി നടപ്പിലാക്കുക.

ജി മെയില്‍ ഡ്രൈവ് ഫോട്ടോസ് എന്നിവയില്‍ നിങ്ങളുടെ സ്റ്റോറേജ് രണ്ടു വര്‍ഷമായി ലിമിറ്റിന് പുറത്താണെങ്കില്‍ ഗൂഗിള്‍ അത് ഡിലീറ്റ് ചെയ്യുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കണ്ടെന്റുകള്‍ ഡിലീറ്റ് ചെയ്യുന്നതിന് മുന്‍പ് നോട്ടിഫിക്കേഷന്‍ നല്‍കുന്നതാണെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അക്കൗണ്ട് ആക്ടീവ് ചെയ്യാന്‍ നിശ്ചിത സമയത്തിനുള്ളില്‍ ഗൂഗിള്‍ അക്കൗണ്ടുകള്‍ സന്ദര്‍ശിക്കണമെന്നാണ് നിര്‍ദ്ദേശം. 15 ജിബിയില്‍ കൂടുതല്‍ സ്റ്റോറേജ് അനിവാര്യമാണെങ്കില്‍ ഗൂഗിള്‍ വണ്ണില്‍ പുതിയ സ്റ്റോറേജ് പ്ലാന്‍ എടുക്കാന്‍ കഴിയും. നൂറ് ജിബി മുതലുള്ള പ്ലാനുകള്‍ തെരഞ്ഞെടുക്കാവുന്നതാണെന്ന് കമ്ബനി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week