26 C
Kottayam
Monday, November 18, 2024
test1
test1

വീട്ടിലിരുന്ന് ജോലി ചെയ്യുകയാണോ? ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

Must read

കൊവിഡിനെത്തുടർന്ന് ഭൂരിഭാഗം ആളുകളും വീടുകളിലിരുന്നാണ് ജോലി ചെയ്യുന്നത്.ജോലി സാഹചര്യങ്ങളെല്ലാം മാറിയതോടെ കൂടുതൽ സമ്മർദ്ദത്തിന് അടിപ്പെടുകയാണ് പലരും.പ്രത്യേകിച്ച് സ്ത്രീകളും അണുകുടുംബങ്ങളായി കഴിയുന്നവരും. വീട്ടുജോലിയും കുട്ടികളുടെ ഓൺലൈൻ പഠനവും എല്ലാം ജോലിക്കൊപ്പം കൈകാര്യം ചെയ്യേണ്ട അവസ്ഥയാണ്.ജോലിസ്ഥലത്തെ സാമൂഹിക അന്തരീക്ഷം കൂടിയാണ് പലർക്കും അന്യമായത്. ഓഫീസിലേക്കുള്ള യാത്രയും കൂട്ടുകാർക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുന്നതുമെല്ലാം ആശ്വാസമായി കണ്ടിരുന്നവർ ഉണ്ട്. വീട്ടിലിരിക്കുമ്പോഴും ജോലി ആസ്വദിച്ച് തന്നെ ചെയ്യണം. ശാരീരികമായും മാനസികമായും ഉൻമേഷവാൻമാൻമാരായി ഇരുന്നാൽ മാത്രമേ ജോലിയിലും അതിന്‍റെ ഫലം ഉണ്ടാവുകയുള്ളൂ.

എല്ലാത്തിനും ചിട്ട വേണം– വീട്ടിലിരുന്നല്ലേ ജോലി.എപ്പോൾ വേണമെങ്കിലും ആവാമല്ലോ എന്ന ചിന്ത ആദ്യം മാറ്റി വയ്ക്കണം. ഷിഫ്റ്റ് അല്ലാതെ ജോലി ചെയ്യുന്നവരാണെങ്കിലും കൃത്യ സമയം കണ്ടെത്തി ജോലി പൂർത്തിയാക്കുക. വൈദ്യുത തടസ്സം മുതൽ കുട്ടികളുടെ വാശി വരെ ജോലിക്ക് തടസ്സമാവാം എന്ന കാര്യം മറക്കരുത്. ഓഫീസിൽ പോയിരുന്നത് പോലെ മണിക്കൂർ കണക്കാക്കി തന്നെ ജോലി ചെയ്യണം.

ശരിയായ അന്തരീക്ഷവും ഇരുത്തവും– ഡൈനിങ് ടേബിളിലോ ടിവിക്ക് മുന്നിലോ ഇരുന്ന് ജോലി ചെയ്യുന്ന ശീലം നല്ലതല്ല. ബഹളങ്ങളിൽ നിന്ന് മാറി,വീട്ടിൽ ഒരു സ്ഥലത്ത് വർക്ക് സ്പേസ് തയ്യാറാക്കണം. കമ്പ്യൂട്ടറോ ലാപ്‍ടോപോ ഉപയോഗിച്ച് ജോലി ചെയ്യുന്നവരാകും ഭൂരിഭാഗവും. മേശയും കസേരയും ഉപയോഗിച്ച് ശരിയായി ഇരിക്കണം. കാലുകൾ നിലത്ത് മുട്ടിച്ച് നിവർന്നിരിക്കണം. ഓഫീസ് ചെയറുകൾ തന്നെ കഴിവതും ഉപയോഗിക്കുക.

കമ്പ്യൂട്ടർ അകലത്തിൽ വെക്കുക– നല്ല വെളിച്ചമുള്ള സ്ഥലത്ത് തന്നെ ജോലി ചെയ്യാൻ ശ്രദ്ധിക്കുക. ഒരിക്കലും ലാപ്‍ടോപ് മടിയിൽ വച്ച് ജോലി ചെയ്യരുത്. കണ്ണുകളും മോണിറ്ററും ഒരേ ലെവലിൽ വരുന്ന രീതിയിൽ സ്ക്രീൻ സെറ്റ് ചെയ്യണം. ഒരടിയെങ്കിലും അകലെയായിരിക്കണം സ്ക്രീൻ.കണ്ണുകൾക്ക് ആശ്വാസം നൽകുന്ന തരത്തിലുള്ള കണ്ണടകൾ ഉപയോഗിക്കാം. മൊബൈൽ ഫോൺ കൂടുതലായി ഉപയോഗിക്കുന്നവരാണെങ്കിലും ഇക്കാര്യങ്ങൾ മറക്കരുത്.

ഇടവേളകൾ അനിവാര്യം– ഒറ്റയടിക്ക് മണിക്കൂറുകളോളം ജോലി ചെയ്യുന്നത് ഒഴിവാക്കണം. ഓരോ മണിക്കൂറും കഴിയുമ്പോൾ അഞ്ച് മിനിറ്റ് ബ്രേക്ക് എടുക്കണം. ആ സമയത്ത് എഴുന്നേറ്റ് നടക്കുകയോ സ്ട്രെചിങ് എക്സൈസ് ചെയ്യുകയോ ആവാം. കമ്പ്യൂട്ടറിൽ ജോലി ചെയ്യുന്നവർ കണ്ണിന് വിശ്രമം നൽകണം.രണ്ട് മിനിറ്റ് കണ്ണടച്ചിരിക്കുകയോ തണുത്ത വെള്ളത്തിൽ കഴുകുകയോ വേണം. ഒപ്പം കഴുത്തിനും വ്യായാമം നൽകണം.

ഭക്ഷണവും വെള്ളവും മറക്കരുത്– വീട്ടിലാണെങ്കിൽ ഇടക്കിടെ ചായയോ കാപ്പിയോ കുടിക്കുകയോ സ്നാക്സ് കഴിക്കുകയോ ചെയ്യുന്നവരാകും അധികവും. എന്നാൽ ഇത് പൂർണമായും ഒഴിവാക്കണം. ഇടവേളകളിൽ ഒരു ഗ്ലാസ് പഴച്ചാർ കഴിക്കുന്നത് ഉന്മേഷം കൂട്ടും. സ്നാക്സ് ആയി ഡ്രൈ ഫ്രൂട്ട്സ് കഴിക്കാം. എന്നാൽ കൃത്യസമയത്ത് ഭക്ഷണം കഴിക്കാൻ മറക്കരുത്. ഒപ്പം ധാരാളം വെള്ളം കുടിക്കുകയും വേണം. ഒരു ജഗ് വെള്ളം ജോലി ചെയ്യുന്ന മുറിയിൽ തന്നെ വയ്ക്കാം.

ഉറക്കവും പ്രധാനം– ജോലിസമയം ക്രമീകരിക്കുന്നതു പോലെ ഉറക്കത്തിനും കൃത്യ സമയം കണ്ടെത്തണം. ആറ്മണിക്കൂർ മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങണം. ശാരീരികവും മാനസികവുമായ ഉല്ലാസത്തിന് ഇത് അനിവാര്യമാണ്. ജോലി കൂടുതൽ ഉണ്ടെങ്കിലും ഉറക്കം കളഞ്ഞ് ജോലി ചെയ്യരുത്. പലവിധ രോഗങ്ങൾ പിടിപെടാൻ ഉറക്കക്കുറവ് കാരണമാകാം. ഒപ്പം തലവേദനയും ശരീരവേദനയും അനുഭവപ്പെടാം. കൂടുതൽ സമ്മർദ്ദത്തിൽ പെടാനും ഉറക്കക്കുറവ് കാരണമാകാം.

കുട്ടികളെ നിയന്ത്രിക്കാൻ– ജോലി സമയത്ത് മിക്കപ്പോഴും ചെറിയ കുട്ടികൾ ശല്യപ്പെടുത്താൻ എത്താം. അവർ ഉറങ്ങുന്ന സമയം കണക്കാക്കി നമ്മുടെ ജോലി സമയം ക്രമീകരിക്കാൻ ശ്രമിക്കുകയാണ് ആദ്യം
ചെയ്യേണ്ടത്. പലരും കുട്ടികളെ കാർട്ടൂണിന് മുന്നിലിരുത്തുകയാണ് കണ്ടെത്തുന്ന പോംവഴി. എന്നാൽ കുട്ടികൾ മണിക്കൂറുകളോളം ടിവിക്ക് മുന്നിൽ സമയം ചെലവഴിക്കുന്നതും നല്ലതല്ല. കളറിങ്, ബിൽഡിങ് ബ്ലോക്ക് തുടങ്ങി കൂടുതൽ സമയം കുട്ടികൾ ചെലവഴിക്കുന്ന കളികളിലേക്ക് അവരെ ആകർഷിക്കാം. ഓൺലൈൻ ക്ലാസുള്ള കുട്ടികളാണെങ്കിൽ , അവർക്ക് വർക്ക് കൊടുത്ത് ഒപ്പം നമുക്കും ജോലി ചെയ്യാം.ജോലി ചെയ്യേണ്ടുന്നതിന്‍റെ പ്രാധാന്യം അവരെ ബോധ്യപ്പെടുത്തണം.

സമ്മർദ്ദം കുറയ്ക്കാൻ വ്യായാമം– സഹപ്രവർത്തകർ ഒന്നുമില്ലാതെ ഒറ്റയ്ക്ക് ഒരു റൂമിൽ ഇരുന്ന് ജോലി ചെയ്യുന്നത് സമ്മ‍ർദ്ദം കൂട്ടും. ഓൺലൈൻ മീറ്റിങ്ങുകളിൽ അല്ലാതെ വ്യക്തിപരമായി സഹപ്രവർത്തകരെയോ സുഹൃത്തുക്കളെയോ വീഡിയോ കോൾ ചെയ്ത് വിശേഷം പങ്കു വയ്ക്കാം. ഇടക്ക് പാട്ട് കേൾക്കുകയോ, പൂന്തോട്ടത്തിൽ നടക്കുകയോ ഒക്കെ ചെയ്യാം. പാചകവും സമ്മർദ്ദം കുറക്കാൻ നല്ലതാണ്. വ്യായാമവും യോഗയും ശീലമാക്കുന്നതും സമ്മർദ്ദം കുറയ്ക്കാൻ നല്ലതാണ്.

കൗൺസിലിങ് വേണോ?– കുടുംബത്തിൽ നിന്നും മാറി നിന്ന് ദൂരസ്ഥലങ്ങളിൽ ജോലി ചെയ്യുന്ന പലരും ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ടാകും.ഒപ്പം ജോലി സമ്മർദ്ദവും ജോലി തീർക്കാനുള്ള സമയക്കുറവും എല്ലാം ഡിപ്രഷനിലേക്ക് തള്ളിവിടാം. മാർക്കറ്റിങ് ഉൾപ്പടെയുള്ള മേഖലകളിൽ ജോലി ചെയ്യുന്നവർ പ്രത്യേകിച്ചും. കൂട്ടുകാരും വീട്ടുകാരുമായും ദിവസത്തിൽ ഒരിക്കലെങ്കിലും ഫോണിൽ സംസാരിക്കണം.സമ്മർദ്ദം താങ്ങാനാവുന്നില്ലെന്ന് തോന്നുകയാണെങ്കിൽ ആരോഗ്യവിദഗ്ധന്‍റെ സഹായം തേടി കൗൺസിലിങ്ങിന് വിധേയമാകണം.

ഓരോ ദിവസവും ഒരു പുതിയ തുടക്കമായി കണ്ടാൽ സമ്മർദ്ദങ്ങളില്ലാതെ ജോലി ചെയ്യാനാവും .ശാരീരികവും മാനസികവുമായ ഉല്ലാസം തോന്നുന്നില്ലെങ്കിൽ സഹപ്രവർത്തകരുമായി സംസാരിച്ച് ഒരു ഇടവേളയെടുക്കുന്നത് നന്നാവും. ഒന്ന് ഫ്രഷായി തിരിച്ചുവരുന്നത് കൂടുതൽ കാര്യക്ഷമമായി ജോലി ചെയ്യുന്നതിന് സഹായിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Ward Delimitation : സംസ്ഥാനത്ത് ഇനി പുതിയ 1375 ഗ്രാമ പഞ്ചായത്ത് വാർഡുകൾ; കരട്‌ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:സംസ്ഥാനത്തെ തദ്ദേശ വാർഡുകൾ പുനർനിർണയിച്ചതിൻ്റെ കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തദ്ദേശ സ്ഥാനങ്ങളിലും ഡി ലിമിറ്റേഷൻ കമീഷൻ്റെ വെബ്‌സൈറ്റിലും കരട്‌ പ്രസിദ്ധപ്പെടുത്തും. കരടുമായി ബന്ധപ്പെട്ട പരാതികളും ആക്ഷേപങ്ങളും ഡിസംബർ മൂന്നുവരെ അറിയിക്കാം. പരാതികൾ നേരിട്ടോ...

Bala:അസുഖവുമില്ല… ചികിത്സയിലുമല്ല, ഒരു രണ്ട് ദിവസം സമയം തരൂ… എല്ലാവർക്കും മനസിലാകും’ കൊച്ചി വിട്ടശേഷം ബാല!

കൊച്ചി:മലയാള സിനിമകളിൽ അഭിനയിച്ച് തുടങ്ങിയശേഷമാണ് നടൻ ബാല കേരളത്തിൽ താമസിച്ച് തുടങ്ങിയത്. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി കൊച്ചിയിൽ വീട് വാങ്ങി ബാല താമസിക്കുകയായിരുന്നു. വളരെ വിരളമായി മാത്രമാണ് ജന്മനാടായ തമിഴ്നാട്ടിലേക്ക് പോയിരുന്നത്. ആദ്യ...

Malaika Arora:വയറിലെ സ്‌ട്രെച്ച് മാര്‍ക്ക് പോലും കാണാം,ഏത് അമ്മയാണ് മകന്റെ മുന്നില്‍ ഇങ്ങനൊരു വേഷമിടുന്നത്? മലൈകയോട് ആരാധകർ

മുംബൈ:ബോളിവുഡിലെ പ്രമുഖയാണ് നടി മലൈക അറോറ. സല്‍മാന്‍ ഖാന്റെ സഹോദരനും നടനും നിര്‍മ്മാതാവുമായ അര്‍ബാസ് ഖാനുമായുള്ള വിവാഹത്തോട് കൂടിയാണ് മലൈക ശ്രദ്ധേയാവുന്നത്. 19 വര്‍ഷത്തോളം അര്‍ബാസിനൊപ്പം ജീവിച്ചെങ്കിലും താരങ്ങള്‍ നിയമപരമായി ബന്ധം അവസാനിപ്പിച്ചു. ഇപ്പോള്‍...

Nayanthara:എങ്ങനെ ഈ സിംഹാസനം നേടി എന്ന് പറയൂ,നയൻതാരയെ പുകഴ്ത്തിയ ജുവലിനോട് ചോദ്യം;സൈബറാക്രമണം

കൊച്ചി:തെന്നിന്ത്യൻ സിനിമാ രം​ഗത്തെ താര റാണിയായ നയൻതാരയുടെ ഡോക്യുമെന്ററി നയൻതാര: ബിയോണ്ട് ദ ഫെയറി ടെയ്ൽ ഇതിനോടകം ആരാധക ശ്രദ്ധ നേടിക്കഴിഞ്ഞു. താരത്തിന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ച് ഡോക്യുമെന്ററിയിൽ പരാമർശിക്കുന്നുണ്ട്. ആദ്യമായാണ് നയൻതാര...

Nayanthara:ഫോൺ വന്നാൽ നയൻതാര മാറും, റിലേഷൻഷിപ്പിൽ അന്ന് പ്രശ്‌നങ്ങള്‍; തുറന്നുപറഞ്ഞ് നാ​ഗാർജുന

ഹൈദരാബാദ്‌:ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി നയൻതാര ബിയോണ്ട് ദ ഫെയറി ടെയിൽ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. തന്റെ ജീവിതത്തെക്കുറിച്ച് നടി ഡോക്യുമെന്ററിയിൽ സംസാരിക്കുന്നുണ്ട്. പൊതുവെ അഭിമുഖം നൽകാത്ത ആളാണ് നയൻതാര. തന്റെ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.