കടം നല്‍കിയ പണം തിരികെ ചോദിച്ച വയോധികയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി കായലിലെറിഞ്ഞു; ദമ്പതികള്‍ പിടിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കടം നല്‍കിയ പണം തിരികെ ചോദിച്ച 75കാരിയെ കൊലപ്പെടുത്തിയ കേസില്‍ ദമ്പതികള്‍ പിടിയില്‍. വയോധികയില്‍ നിന്ന് കടം വാങ്ങിയ ഒരു ലക്ഷം രൂപ തിരികെ നല്‍കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നായിരുന്നു കൊലപാതകം. വയോധികയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി കനാലില്‍ എറിയുകയായിരുന്നു.

ഡല്‍ഹി നജഫ്ഗഡ് മേഖലയിലാണ് സംഭവം. ദമ്പതികളായ അനില്‍ ആര്യ, ഭാര്യ തനു എന്നിവരാണ് പോലീസ് പിടിയിലായത്. ഇവര്‍ കുറ്റം സമ്മതിച്ചു എന്ന് പോലീസ് അറിയിച്ചു. കനാലില്‍ നിന്ന് പോലീസ് വയോധികയുടെ മൃതദേഹം കണ്ടെടുത്തു.

ദമ്പതികളുടെ അയല്‍വാസിയായിരുന്നു കൊല്ലപ്പെട്ട 75കാരി. ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിലെ ജോലിക്കാരനായിരുന്ന അനില്‍ ആര്യ ഇവരില്‍ നിന്ന് ഒരു ലക്ഷം രൂപ കടം വാങ്ങിയിരുന്നു. പണ തിരികെ നല്‍കണമെന്ന് വയോധിക നിരന്തരം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ദമ്പതികള്‍ പ്രകോപിതരായി ഇവരെ കൊലപ്പെടുത്തിയത്. വയോധിക വീട്ടില്‍ ഒറ്റക്കായിരുന്ന സാഹചര്യത്തില്‍ കഴുത്തുഞ്ഞെരിച്ച് ഇവരെ കൊലപ്പെടുത്തുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News